Posted On
date_range Updated On
date_range ആദ്യ പകുതിയില്‍ അജ്മാനിൽ ബസ് യാത്രക്കാർ 19.9 ലക്ഷം പേര്‍
അജ്മാന്‍: ഈ വര്‍ഷാദ്യ പകുതിയില്‍ അജ്മാൻ എമിറേറ്റിലെ പൊതുഗതാഗത ബസുകൾ ഉപയോഗിച്ച യാത്രക്കാരുടെ എണ്ണം 1,994,228. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏഴു ശതമാനം വർധനയാണുള്ളത്. എമിറേറ്റിൽ പ്രവർത്തിക്കുന്ന ഗതാഗത സേവനങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും തങ്ങൾ ഉണര്‍ന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
പൊതുഗതാഗത ബസുകളിൽ സുഖപ്രദമായ സീറ്റുകളും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. എമിറേറ്റിലെ നഗര വികസനത്തിനും ജനസാന്ദ്രതക്കും അനുസൃതമായി ബസ് സ്റ്റോപ്പുകളുടെ എണ്ണം വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.