മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ജി​ല്ല​ക​ൾ​ക്ക് യ​ഹ്‌​യ ത​ള​ങ്ക​ര, പി.​കെ

ഇ​സ്മാ​യി​ൽ, റാ​ഷി​ദ് അ​സ്‌​ലം എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ കൈ​മാ​റു​ന്നു

കെ.​എം.​സി.​സി ‘ഹം ​സ​ഫ​ർ’ കാ​മ്പ​യി​ൻ സ​മാ​പി​ച്ചു

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി​യു​ടെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്‌​കീ​മി​ൽ അം​ഗ​ത്വ​മെ​ടു​ക്കാ​നു​ള്ള ത്രൈ​മാ​സ കാ​മ്പ​യി​ൻ സ​മാ​പി​ച്ചു. കാ​ൽ​ല​ക്ഷം പേ​ർ സ്കീ​മി​ൽ അം​ഗ​ത്വ​മെ​ടു​ത്തു. മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യം 10 ല​ക്ഷം രൂ​പ​യും ഗ​ൾ​ഫ് റി​ട്ട​യ​ർ​മെ​ന്‍റ്​ ആ​നു​കൂ​ല്യം പ​ര​മാ​വ​ധി അ​ഞ്ചു ല​ക്ഷം വ​രെ​യും ചി​കി​ത്സാ സ​ഹാ​യം ഒ​രു ല​ക്ഷം എ​ന്നി​ങ്ങ​നെ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ അം​ഗ​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. കേ​ര​ള​ത്തി​ൽ സൊ​സൈ​റ്റി ആ​ക്ട് പ്ര​കാ​രം പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി എ​ന്ന പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്താ​ണ് പ​ദ്ധ​തി മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

കാ​മ്പ​യി​ൻ കാ​ല​ത്ത് ഏ​റ്റ​വു​മ​ധി​കം അം​ഗ​ങ്ങ​ളെ ചേ​ർ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത് മ​ല​പ്പു​റം ജി​ല്ല​യാ​ണ്. കാ​സ​ർ​കോ​ടും ക​ണ്ണൂ​രു​മാ​ണ്​ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. കാ​മ്പ​യി​നി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച ക​മ്മി​റ്റി​ക​ളെ​യും കോ​ഓ​ഡി​നേ​റ്റ​ർ​മാ​രെ​യും ദു​ബൈ കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. വെ​ൽ​ഫെ​യ​ർ സ്കീം ​സ​ബ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​നാ​യി.

ദു​ബൈ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി യ​ഹ്‌​യ ത​ള​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ഡി.​എ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ റാ​ഷി​ദ് അ​സ്‌​ലം ബി​ൻ മു​ഹ്‌​യി​ദ്ദീ​ൻ മു​ഖ്യാ​തി​ഥി​യാ​യി.ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ന​ട​ത്തി.

ദു​ബൈ കെ.​എം.​സി.​സി ട്ര​ഷ​റ​ർ പി.​കെ ഇ​സ്മാ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഇ​സ്മാ​യി​ൽ ഏ​റാ​മ​ല, കെ.​പി.​എ സ​ലാം, അ​ബ്‌​ദു​ല്ല ആ​റ​ങ്ങാ​ടി, ഒ.​മൊ​യ്തു, ബാ​ബു എ​ട​ക്കു​ളം, സെ​ക്ര​ട്ട​റി​മാ​രാ​യ പി.​വി നാ​സ​ർ, അ​ഡ്വ.​ഇ​ബ്രാ​ഹിം ഖ​ലീ​ൽ, റ​ഈ​സ് ത​ല​ശ്ശേ​രി സം​സാ​രി​ച്ചു.

Tags:    
News Summary - KMCC concludes ‘Hum Safar’ campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.