ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ മുസ്ലിം ലീഗ് കാസർകോട് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി സംസാരിക്കുന്നു
ദുബൈ: ഇന്ത്യയിലെ മതേതരചേരിയുടെ വിജയത്തിനായി പ്രവാസി സമൂഹം സംഘടിക്കണമെന്ന് കാസർകോട് ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. ദുബൈ കെ. എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ലോകത്ത് മതേതര ചേരികളെ ഒന്നിച്ച് നിർത്തുന്നതിൽ കെ.എം.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും കണ്ണൂർ ജില്ല സെക്രട്ടറിയുമായ അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. വയനാട് മുസ്ലിം യതീംഖാന ജനറൽ സെക്രട്ടറിയും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടേറിയറ്റ് മെംബറുമായിരുന്ന എം.എ.മുഹമ്മദ് ജമാലിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഡോ. പി.എ. ഇബ്രാഹിം ഹാജി സ്മൃതി സംഗമത്തിൽ അഡ്വ. ഇബ്രാഹിം പള്ളങ്കോട് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, വനിത ലീഗ് കാസർകോട് ജില്ല പ്രസിഡന്റ് മുംതാസ്, സമീറ ചെർക്കള, വനിത കെ.എം.സി.സി പ്രസിഡന്റ് സഫിയ മൊയ്തീൻ, ജില്ല ട്രഷറർ ഹനീഫ് ടി.ആർ, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, സി.എച്ച്. നൂറുദ്ദീൻ കാഞ്ഞങ്ങാട്, മഹ്മൂദ് ഹാജി പൈവളിഗെ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മൊഹ്സിൻ തളങ്കര, അഷ്റഫ് പാവൂർ, കെ.പി. അബ്ബാസ് കളനാട്, സലാം തട്ടാഞ്ചേരി, മണ്ഡലം പ്രധാന ഭാരവാഹികളായ ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാംവാതുക്കൽ, എ.ജി.എ. റഹ്മാൻ, ഷബീർ കൈതക്കാട്, ഇബ്രാഹിം ബേരികെ, സത്താർ ആലമ്പാടി, സി.എ. ബഷീർ പള്ളിക്കര, ആരിഫ് ചെരുമ്പ, ശിഹാബ് പാണത്തൂർ, റഷീദ് ആവിയിൽ, സലാം മാവിലാടം, വ്യവസായ പ്രമുഖരായ സ്പിക് അബ്ദുല്ല, റസാഖ് ചെറൂണി, ഇല്യാസ് പള്ളിപ്പുറം, വനിത കെ.എം.സി.സി നേതാക്കളായ റാബിയ സത്താർ, ആയിഷ മുഹമ്മദ്, റിയാന സലാം, തസ്നീം ഹാഷിം, സജിത ഫൈസൽ, ഷഹീന ഖലീൽ, ഫൗസിയ ഹനീഫ് തുടങ്ങിയവർ സംബന്ധിച്ചു. ജില്ല വൈസ് പ്രസിഡന്റ് മഹ്മൂദ് ഹാജി പൈവളിഗെ ഖിറാഅത്തും ട്രഷറർ ഹനീഫ് ടി.ആർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.