ഫുജൈറ ഭരണാധികാരിയായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിക്കൊപ്പം ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ
ഫുജൈറ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി എന്നിവർക്ക് റമദാൻ ആശംസ നേർന്ന് കേരള മുസ്ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി. ഫുജൈറയുടെ ഭരണാധിപനെന്ന നിലയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ ശൈഖ് ഹമദിന്റെ സംഭാവനകൾ എടുത്തുപറഞ്ഞ ഖലീൽ തങ്ങൾ ഇമാറാത്തിന്റെ സുസ്ഥിര വികസനത്തിനായി അദ്ദേഹം നടപ്പാക്കിയ പദ്ധതികൾ യു.എ.ഇയുടെ വികസനത്തിൽ നിർണായക പങ്കുവഹിച്ചതായി അഭിപ്രായപ്പെട്ടു.
ഇന്ത്യയും യു.എ.ഇയുമായുള്ള ഊഷ്മള ബന്ധവും അതിൽ കേരളീയരുടെ സവിശേഷ സംഭാവനകളും വിലമതിക്കാനാവാത്തതാണെന്ന് ഭരണാധികാരികൾ അഭിപ്രായപ്പെട്ടു. ഐ.സി.എഫ് നാഷനൽ ഹാർമണി സെക്രട്ടറി സാബിത് വാടിയിൽ, മഅ്ദിൻ കോഓഡിനേറ്റർ ഇബ്രാഹീം അദനി എന്നിവർ ഖലീൽ തങ്ങൾക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.