മലയാളി ബൈക്ക്​ റൈഡർ യു.എ.ഇയിൽ അപകടത്തിൽ മരിച്ചു

ദുബൈ: കോഴിക്കോട്​ സ്വദേശിയായ ബൈക്ക്​ റൈഡർ യു.എ.ഇയിൽ ബൈക്ക്​ അപകടത്തിൽ മരിച്ചു. ബാലുശേരി എസ്​റ്റേറ്റ്​മുക്ക്​ സ്വദേശി ജപിൻ ജയപ്രകാശാണ് (37)​ മരിച്ചത്​.

ശനിയാഴ്ച രാവിലെ ബൈക്ക് റൈഡിനിടെ ഫുജൈറ ദിബ്ബയിലാണ്​ അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൽബയിലെ ആശുപത്രിയിൽ. രാജ്യാന്തര ബൈക്ക്​ റൈഡിൽ പ​ങ്കെടുത്തിട്ടുള്ള താരമാണ്​ ജപിൻ. ദുബൈ മോട്ടോർ സിറ്റിയിലെ ഓട്ടോഡ്രാമിലെ സർക്യൂട്ടിൽ മലയാളികൾക്കൊപ്പം പരിശീലനം നടത്തിയിരുന്നു.

ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ അറ്റസ്​റ്റേഷൻ സർവീസായ ഐ.വി.എസിലെ ജീവനക്കാരനാണ്​. ഭാര്യ: ഡോ. അഞ്ജു ജപിൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.