1) സ്മിത ധനേഷ് (ജനറൽ കൺവീനർ), 2) റീന നൗഷാദ് (കൺവീനർ), 3) സബിത എസ്. നായർ (കൺവീനർ), 4) ഹിമ നിധിൻ (കൺവീനർ), 5) നാസിയ ഗഫൂർ (കൺവീനർ), 6) ശ്രീജ ആൻ വർഗീസ് (കൺവീനർ)
അബൂദബി: കേരള സോഷ്യൽ സെന്റർ 2025-26 പ്രവർത്തനകാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സെന്റർ ഭരണസമിതി അംഗമായ സ്മിത ധനേഷിനെ ജനറൽ കൺവീനറായും റീന നൗഷാദ്, സബിത എസ്. നായർ, ഹിമ നിധിൻ, നാസിയ ഗഫൂർ, ശ്രീജ ആൻ വർഗീസ് എന്നിവരെ കൺവീനർമാരായും തിരഞ്ഞെടുത്തു. അനു ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിൽ കൺവീനർ ഗീത ജയചന്ദ്രൻ 2024-2025 പ്രവർത്തന വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ പ്രിയ ബാലു, ഷൽമ സുരേഷ്, നസീമ അലി എന്നിവർ സംസാരിച്ചു. ജോ. കൺവീനർ പ്രിയങ്ക സൂസൻ മാത്യു അനുശോചനപ്രമേയം അവതരിപ്പിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി.കെ. മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ, വൈസ് പ്രസിഡന്റ് ആർ. ശങ്കർ എന്നിവർ ആശംസകൾ നേർന്നു. ജോയന്റ് കൺവീനർ നാസിയ ഗഫൂർ സ്വാഗതവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൺവീനർ സബിത എസ്. നായർ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.