ദുബൈ ഒബ്റോയ് ഹോട്ടലിൽ മുഖ്യമന്ത്രി പങ്കെടുത്ത ഇൻവെസ്റ്റർ മീറ്റിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ സംസാരിക്കുന്നു
ദുബൈ: ഇന്ത്യയിൽ ഏറ്റവും നിക്ഷേപ സുരക്ഷയുള്ള സംസ്ഥാനം കേരളമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപകരെ കേരളത്തിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, കെ-ബിപ് എന്നിവയുമായി സഹകരിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) ദുബൈയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യം, ഐ.ടി സ്റ്റാര്‍ട്ടപ്, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ കേരളത്തിന്‍റെ നിക്ഷേപ അവസരങ്ങൾ ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ പരിചയപ്പെടുത്തി. വ്യവസായം തുടങ്ങാന്‍ സൗകര്യം ഒരുക്കുന്ന ഏകജാലകമായ കെ സ്വിഫ്റ്റ് ഉള്‍പ്പെടെയുള്ള ആശയങ്ങൾ നിക്ഷേപകര്‍ക്ക് പരിചയപ്പെടുത്തി. കെ- റെയിൽ ഉൾപ്പെടെയുള്ള വികസന പദ്ധതികളെ കുറിച്ച് മന്ത്രി പി. രാജീവ് സംസാരിച്ചു. കെ- റെയിലിന്‍റെ ഡി.പി.ആർ തയാറായിവരുന്നു. പ്രവാസി നിക്ഷേപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമിതിയെ നിയോഗിക്കുമെന്നും പി. രാജീവ് പറഞ്ഞു. ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ഡോ. ആസാദ് മൂപ്പൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.