ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന
യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
ദുബൈ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ പത്ത് വർഷത്തെ ഇടതുദുർഭരണത്തിന് അന്ത്യമാകുമെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഓൺലൈൻ വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജനപ്രിയമായ പ്രകടനപത്രികയും ജനക്ഷേമം ലക്ഷ്യമിട്ടുള്ള ഇന്ദിരാ ഗ്യാരണ്ടിയുമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങൾക്കും കരുതൽ നൽകുന്നതാണ് അതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഇൻകാസ് ദുബൈ സ്റ്റേറ്റ് പ്രസിഡന്‍റ് റഫീഖ് മട്ടന്നൂർ അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സമിതിയംഗവും വേൾഡ് കെ.എം.സി.സി ഉപാധ്യക്ഷനുമായ സി.വി.എം വാണിമേൽ ഉദ്ഘാടനം ചെയ്തു.
ദുബൈ കെ.എം.സി.സിയും ഇൻകാസ് ദുബൈയും സംയുക്തമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചത്. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇസ്മായിൽ ഏറാമല ആമുഖപ്രസംഗം നടത്തി.ഇൻകാസ് യു.എ.ഇ പ്രസിഡന്‍റ് ഷാജി പരേത് മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി, ഇൻകാസ് നേതാക്കളായ അഡ്വ.ഹാഷിക് തൈക്കണ്ടി, ബി.എ നാസർ മാടായി, അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ബി. പവിത്രൻ, സി.എ ബിജു, ടൈറ്റസ് പുലൂരാൻ, രാജി എസ്.നായർ, ബാലകൃഷ്ണൻ അലിപ്ര, ഷൈജു അമ്മാനപ്പാറ, ഹംസ തൊട്ടിയിൽ, പി.വി നാസർ, അഫ്സൽ മെട്ടമ്മൽ, ദിലീപ് കുമാർ, റിയാസ് ചെന്ത്രപനി, പ്രജീഷ് ബാലുശ്ശേരി, റഈസ് തലശ്ശേരി, അഡ്വ. സാജിദ് അബൂബക്കർ, ഇക്ബാൽ ചെക്യാട്, ഷംസീർ നാദാപുരം, ജിൻസി മാത്യു, ജിജു കാർത്തികപ്പള്ളി, സുലൈമാൻ കറുത്തക്ക, സജി ബേക്കൽ, ജെനി പോൾ, വനിതാ കെ.എം.സി.സി പ്രസിഡന്‍റ് എ.പി സഫിയ മൊയ്തീൻ, ട്രഷറർ നജ്മ സാജിദ് പ്രസംഗിച്ചു. ഇൻകാസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ബഷീർ നാരാണിപ്പുഴ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.