കാർവാറിലെ രാക്ഷസ തിരമാല’ പുസ്തകത്തിന്റെ കവർ പ്രകാശനം
ദുബൈ: എഴുത്തുകാരനും ദുബൈ കെ.എം.സി.സി കാസർകോട് ജില്ല വൈസ് പ്രസിഡന്റുമായ റാഫി പള്ളിപ്പുറം എഴുതിയ പതിനൊന്ന് കഥകളടങ്ങിയ സമാഹാരമായ ‘കാർവാറിലെ രാക്ഷസ തിരമാല’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനംചെയ്തു. ദുബൈ വെൽഫിറ്റ് വില്ലയിൽ നടന്ന ചടങ്ങിൽ യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹിയ തളങ്കര, ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
ചില ദുരന്തങ്ങളും സംഭവങ്ങളും സന്ദർഭമാക്കി അതിലെ വ്യക്തികളെ കഥാപാത്രങ്ങളാക്കിയാണ് ഇതിലെ കഥകൾ എഴുതിയിട്ടുള്ളത്. കൈരളി ബുക്സാണ് പ്രസാധകർ. പ്രഫ. എം.എ. റഹ്മാൻ മാസ്റ്ററാണ് അവതാരിക എഴുതിയത്. 42ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുസ്തകം പ്രകാശനംചെയ്യും.
ചടങ്ങിൽ ഹനീഫ് മരവയൽ, അമീർ കല്ലട്ര, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, അഫ്സൽ മെട്ടമ്മൽ തുടങ്ങിയവർ സംബന്ധിച്ചു. ഹനീഫ് ടി.ആർ മേൽപറമ്പ് സ്വാഗതവും റാഫി പള്ളിപ്പുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.