Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
അബൂദബി: കണ്ണൂർ സിറ്റി നീർച്ചാൽ പാലത്തിന് സമീപം സി.എച്ച് ഹൗസിൽ താമസിക്കുന്ന സി.എച്ച് അഫ്സൽ (46) ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ദുബൈ കറാമ സിറ്റി മക്കാനിയിലെ ഷെഫ് ആയിരുന്നു. അബൂദബി-കണ്ണൂർ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി മഷ്ഹൂദ് നീർച്ചാലിന്‍റെ ജ്യേഷ്ഠ സഹോദരനാണ്.
മാതാപിതാക്കൾ: ഹംസ, സുബൈദ. ഭാര്യ: ആമിന. മക്കൾ: ആദില, മാസിയ, ഹഫ്സ. മറ്റു സഹോദരങ്ങൾ: സാജിദ്, നജീബ്, ഫർസാന. വർഷങ്ങളായി യു.എ.ഇയിൽ ജോലി ചെയ്യുന്ന അഫ്സൽ ‘നീർച്ചാലിയൻസ് യു.എ.ഇ’ കൂട്ടായ്മ അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.