ഷാബു പഴയക്കൽ

കണ്ണൂർ സ്വദേശി ഷാർജയിൽ മുങ്ങി മരിച്ച നിലയിൽ

ഷാർജ: കണ്ണൂർ സ്വദേശിയെ ഷാർജാ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശി ഷാബു പഴയക്കലി (43) നെയാണ് ഷാർജയിലെ ജുബൈൽ ബീച്ചിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

മൂന്നുവർഷത്തിലേറെയായി അജ്‌മാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്യുകയായിരുന്നു. ഒരാഴ്ചയോളമായി കാണാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുകയായിരുന്നു. സുഹൃത്തുക്കളെ കാണാനെന്നു പറഞ്ഞ് അജ്‌മാനിലെ ക്യാമ്പിൽ നിന്നു കമ്പനിയുടെ വാഹനത്തിൽ ഷാർജ ജുബൈൽ ബസ് സ്റ്റേഷനിൽ കഴിഞ്ഞയാഴ്ച ഇറങ്ങിയതാണ്. പിന്നീട് യാതൊരു വിവരവുമുണ്ടായില്ല. മൊബൈൽ ഫോൺ മ്യൂട്ട് ചെയ്ത് മുറിയിൽത്തന്നെ സൂക്ഷിക്കുകയായിരുന്നു.

ഷാർജ പൊലീസ് വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ മൃതദേഹം തിരിച്ചറിഞ്ഞു. മുമ്പ് കുവൈത്തിലും ജോലിചെയ്തിരുന്നു. 10 വർഷത്തോളമായി പ്രവാസിയാണ്. പരേതനായ മാധവന്റെയും യശോദയുടെയും മകനാണ്. ഭാര്യ: വിജിഷ. മകൾ: ഇവാനിയ. സഹോദരങ്ങൾ: സജിത്കുമാർ (കുറ്റ്യാട്ടൂർ സർവിസ് സഹകരണ ബാങ്ക്), ബാബു, ഇന്ദിര, നിഷ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയതായി ഷാർജ ഇന്ത്യൻ അസോസിയേഷൻ അറിയിച്ചു.

Tags:    
News Summary - Kannur native found death in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.