ഫസലു
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
അജ്മാൻ: കണ്ണൂർ സ്വദേശിയായ യുവാവ് അജ്മാനിൽ നിര്യാതനായി. മുണ്ടേരി ചാപ്പ ഈന്തുംക്കാട്ടിൽ ഇബ്രാഹിന്റെ മകൻ ഫസലു (41)വാണ് ചികിത്സയിലിരിക്കെ അജ്മാൻ ഖലീഫ ഹോസ്പിറ്റലിൽ മരിച്ചത്. 20 ദിവസം മുമ്പാണ് വിസിറ്റിങ് വിസയിൽ അജ്മാനിലെത്തിയത്. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതത്തെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. നസീമയാണ് മാതാവ്. ഭാര്യ: ജുനൈദ. മക്കൾ: അസ്വ, അർമാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.