കോവിഡ്: കണ്ണൂർ സ്വദേശി അബൂദബിയിൽ മരിച്ചു

അബൂദബി: കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി അബൂദബിയിൽ മരിച്ചു. കണ്ണൂർ ചാലാട് സി.കെ പുരം കല്ലാളത്തിൽ പരേതനായ പുരുഷോത്തമന്‍റെ മകൻ ഷിജിത്ത് (45) ആണ് അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ മരിച്ചത്. ഇത്തിഹാദ് എയർവേയ്‌സിലെ എയർക്രാഫ്റ്റ് എൻജിനീയറിങ് ഡിവിഷൻ ജീവനക്കാരനായിരുന്നു. 

മാതാവ്: പരേതയായ കമലാക്ഷി. ഭാര്യ: അനീഷ. മക്കൾ: തൻവി, തീർഥ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി അൽഐൻ ശ്മശാനത്തിൽ സംസ്കരിക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. 

Tags:    
News Summary - kannur native died in abudabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.