പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന
യൂസുഫ് മുണ്ടേരിക്ക് കണ്ണൂർ മണ്ഡലം കെ.എം.സി.സി
നൽകിയ യാത്രയയപ്പ്
യൂസുഫ് മുണ്ടേരിക്ക് കണ്ണൂർ മണ്ഡലം കെ.എം.സി.സി യാത്രയയപ്പ് നൽകി
ദുബൈ: 28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അബൂദബി കെ.എം.സി.സി കണ്ണൂർ മണ്ഡലം ട്രഷറർ യൂസുഫ് മുണ്ടേരിക്ക് കണ്ണൂർ മണ്ഡലം കെ.എം.സി.സി യാത്രയയപ്പ് നൽകി.
അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന പരിപാടി പ്രസിഡന്റ് നൗഷാദ് തറാലിന്റെ അധ്യക്ഷതയിൽ മഹ്ഷൂഖ് അറക്കകത്ത് ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ഹാഷിർ വാരം, നിയാസ് വട്ടപൊയിൽ, ഇ.എം. അബ്ദുൽ റസാഖ്, മുഹമ്മദ് കുഞ്ഞി മുണ്ടേരി, മഹ്റൂഫ് കാടാങ്കോട്, അബൂബക്കർ സിദ്ദീഖ്, റഫീഖ് മൊട്ടക്കൽ, ലംറു മൗവ്വഞ്ചേരി, അനസ് പുറത്തിൽ, ഷക്കീർ ചെമ്പിലോട് തുടങ്ങിയവർ സംസാരിച്ചു. ജന. സെക്രട്ടറി മഷ്ഹൂദ് നീർച്ചാൽ സ്വാഗതവും ട്രഷറർ യൂസുഫ് മുണ്ടേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.