അജ്മാൻ: എസ്.കെ.പൊറ്റെക്കാട്ടിെൻറ നാടൻ പ്രേമത്തിലൂടെയും ബി.പി.മൊയ്തീെൻറയും കാഞ്ചനമാലയുടെയും അനശ്വരപ്രേമത്തിലൂടെയും ആഗോള മലയാളിയുടെ പ്രിയഗ്രാമങ്ങളില ൊന്നായി മാറിയ മുക്കത്തിെൻറ തനതു രുചികളുമായി ‘മുക്കത്തെ മക്കാനി’ അജ്മാൻ കോർണി ഷിൽ പ്രവർത്തനമാരംഭിക്കുന്നു. മുക്കത്തെ സ്കൂളിൽ ഒരേ കാലത്ത് പഠിച്ചിരുന്ന 14 കൂട്ടുകാർ ചേർന്നാണ് നാേട്ടാർമകളും നാട്ടുരുചികളും പുനസൃഷ്ടിച്ച് മക്കാനി തുറക്കുന്നത്. ഫെബ്രുവരി ഏഴിന് കാഞ്ചനമാല ഉദ്ഘാനം നിർവഹിക്കും.
ആരോഗ്യകരമായ ഭക്ഷണരീതികൾ വീണ്ടെടുക്കുന്നതിെൻറ ഭാഗമായി അജിേനാ മോേട്ടാ പോലുള്ള ചേരുവകൾ ഒഴിവാക്കിയാണ് ആഹാരം തയ്യാറാക്കുക. നാടൻ മോരും സർബത്തുകളും വിളമ്പുന്ന ഇവിടെ കോളകൾ പോലുള്ള പാനീയങ്ങൾക്കും ഇടമുണ്ടാവില്ലെന്ന് സംരംഭകർ പറഞ്ഞു.
മക്കാനിയായി രൂപം മാറ്റിയ വില്ലയിൽ കാട്ടുതേനും ജൈവ പച്ചക്കറികളും കൊണ്ടാട്ടങ്ങളും ലഭിക്കുന്ന നാട്ടുചന്തയും നാടൻ കളികളും ഒരുക്കിയിട്ടുണ്ട്. കാഞ്ചനമാലയിൽ നിന്ന് പ്രണയത്തിെൻറയും പോരാട്ടത്തിെൻറയും കഥകൾ കേൾക്കുവാനും മക്കാനിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് (052 316 88 00) . മുക്കത്തെ സാംസ്കാരിക ചിഹ്നങ്ങളും മക്കാനിയുടെ ചുമരുകളിൽ വരച്ചു ചേർത്തിട്ടുണ്ട്.
പ്രവാസി സമൂഹത്തിെൻറ വിയർപ്പാണ് കേരളത്തെ കെട്ടിപ്പടുത്തതെന്നും മരുഭൂമിയെ കാരുണ്യത്തിെൻറ ഭൂമി എന്നാണ് വിളിക്കപ്പെടേണ്ടതെന്നും കാഞ്ചനമാല പറഞ്ഞു.
അണിയറക്കാരായ ഷംസുദ്ദീൻ, ബിൻയാമിൻ, കെ.ടി. മുർഷിദ്, മുജീബ് തട്ടാരത്തൊടി, ധനേഷ്, ഷംസു സമാൻ തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.