കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ ഖോർഫഖാൻ യൂനിറ്റ് ഓണാഘോഷം
ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ ഖോർഫഖാൻ യൂനിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു. ഖോർഫഖാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്ന ആഘോഷ പരിപാടികൾ കൈരളി രക്ഷാധികാരി സൈമൺ സാമുവൽ ഉദ്ഘാടനം ചെയ്തു.
കൈരളി ഖോർഫഖാൻ യൂനിറ്റ് പ്രസിഡന്റ് ഹഫീസ് ബഷീർ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സഹ രക്ഷാധികാരി കെ.പി. സുകുമാരൻ, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ, പ്രസിഡന്റ് ബൈജു രാഘവൻ, ജോയന്റ് സെക്രട്ടറി സതീഷ് ഓമല്ലൂർ, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് വിനോയ് എന്നിവർ ആശംസകൾ അറിയിച്ചു.
യൂനിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ സ്വാഗതവും രഞ്ജിനി മനോജ് നന്ദിയും പറഞ്ഞു. മഹാബലിയും നാടൻ കലാരൂപങ്ങളും അണിനിരന്ന വർണാഭമാർന്ന ഘോഷയാത്രക്കുശേഷം നൃത്തനൃത്യങ്ങൾ ഒപ്പന, തിരുവാതിര തുടങ്ങി വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. ആഘോഷത്തോടനുബന്ധിച്ച് പൂക്കളവും ഓണസദ്യയും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.