കൈരളി ഫുജൈറ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ
പങ്കെടുത്തവർ
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂനിറ്റിന്റെ നേതൃത്വത്തിൽ ഫുജൈറ ബ്ലഡ് ബാങ്കും, ലുലു മാളുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. നാസർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലുലു മാൾ മാനേജർ ഷിയാസ് ആശംസ അറിയിച്ചു. ലോക കേരളസഭാംഗം ലെനിൻ ജി.കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി, ആക്ടിങ് സെക്രട്ടറി സുധീർ തെക്കേക്കര, യൂനിറ്റ് സെക്രട്ടറി ഹരിഹരൻ, യൂനിറ്റ് പ്രസിഡന്റ് ടി.എ ഹഖ്, ട്രഷറർ റ്റിറ്റോ തോമസ്, നമിതാ പ്രമോദ് എന്നിവർ സന്നിഹിതരായിരുന്നു. നിസ്വാർഥ സേവനത്തിന് ഫുജൈറ ബ്ലഡ് ബാങ്കിനെ കൈരളി ഉപഹാരം നൽകി ആദരിച്ചു. രക്തദാതാക്കൾക്ക് കൈരളി സർട്ടിഫിക്കറ്റുകൾ നൽകി. രക്തദാന ക്യാമ്പിന് കൺവീനർ മുഹമ്മദ് നിഷാൻ, ഡാന്റോ, വിഷ്ണു അജയ്, പ്രദീപ്, ഉമ്മർ ചോലയ്ക്കൽ, ശ്രീവിദ്യ, ശിവ, സതീശൻ പൊട്ടത്ത്, മിനു തോമസ് ലാവണ്യ, അജിത്ത്, സുധീഷ്, രഞ്ജിത്ത് നിലമേൽ, ജുനൈസ്, അപ്പു, ബാലകൈരളി ഭാരവാഹികളായ ക്ഷീരജാ, ഇഷാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.