ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ ഖോർഫക്കാൻ യൂനിറ്റ് സംഘടിപ്പിക്കുന്ന ‘സ്നേഹസംഗമം ഇശൽ നിലാവ്’ ഏപ്രിൽ മൂന്ന് വ്യാഴാഴ്ച വൈകീട്ട് ആറിന് ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത ഗായകൻ കൊല്ലം ഷാഫിയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, നൃത്തനൃത്യങ്ങൾ, സാംസ്കാരിക സദസ്സ് എന്നിവ വേദിയിൽ അരങ്ങേറും. സ്നേഹസംഗമത്തിന്‍റെ വിജയത്തിനായി വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി കൈരളി ഖോർഫക്കാൻ യൂനിറ്റ് സെക്രട്ടറി ജിജു ഐസക്ക്, പ്രസിഡന്‍റ് ഹഫീസ് ബഷീർ, സ്വാഗത സംഘം ഭാരവാഹികളായ അശോക് കുമാർ, സന്തോഷ് ഓമല്ലൂർ, കെ.പി. സുകുമാരൻ, സതീശ് ഓമല്ലൂർ, ബൈജു രാഘവൻ, സുനിൽ ചെമ്പള്ളിൽ, രഞ്ജിനി മനോജ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.