ഷാർജ: യു.എ.ഇയിൽ ദീർഘകാലം സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കെ.എ. ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും ആഗസ്റ്റ് 31ന്, ഞായറാഴ്ച വൈകീട്ട് 4.30 മുതൽ ഷാർജ മുവൈലയിലെ അൽസഹ്റ ചിൽഡ്രൻസ് സ്കിൽ ഡെവലപ്മെൻറ് സെന്ററിൽ നടക്കും.
പ്രവാസി ബുക്സിന്റെ പ്രതിമാസ പുസ്തക ചർച്ചയിൽ ഇത്തവണ മനോജ് കോടിയത്തിന്റെ സ്യൂഡോസൈസിസ്, അക്ബർ ആലിക്കരയുടെ ഗോസായിച്ചോറ് എന്നീ കഥാസമാഹാരങ്ങളാണ് ചർച്ച ചെയ്യുന്നത്. ഷാർജ ബുക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ് എക്സിക്യൂട്ടീവ് പി.വി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഷീലാ പോൾ കെ.എ. ജബ്ബാരി അനുസ്മരണ പ്രഭാഷണം നടത്തും.
അജിത് കണ്ടല്ലൂർ ഗോസായിച്ചോറും, റീന സലീം സ്യൂഡോ സൈസിസും പരിചയപ്പെടുത്തി സംസാരിക്കും. അഡ്വ. പ്രവീൺ പാലക്കീൽ മോഡറേറ്ററാകുന്ന ചടങ്ങിൽ ഗീതാ മോഹൻ, അനൂപ് കുമ്പനാട്, എം.സി നവാസ്, ഉഷ ഷിനോജ്, അസി, സജ്ന അബ്ദുല്ല എന്നിവർ പുസ്തകാവലോകനം നടത്തും. മനോജ് കോടിയത്ത്, അക്ബർ ആലിക്കര എന്നിവർ മറുപടി പ്രസംഗം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.