ഷാർജ: കണ്ണഞ്ചിപ്പിക്കുന്ന ആഭരണങ്ങളും പ്രൗഢിയേറ്റുന്ന വാച്ചുകളും അണിനിരത്തിയ അഞ്ഞൂറിലേറെ സ്റ്റാളുകളുമായി 43ാമത് മിഡിൽ ഇൗസ്റ്റ് വാച്ച്^ജ്വല്ലറി പ്രദർശനത്തിന് ഷാർജ എക്സ്പോ സെൻററിൽ തുടക്കമായി. സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ നടക്കുന്ന പ്രദർശനം തുറമുഖ^കസ്റ്റംസ് വിഭാഗം ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ലാ ബിൻ സുൽത്താൻ ആൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഷാർജ ചേംബറിെൻറ പിന്തുണയോടെ നടക്കുന്ന പ്രദർശനം ഇൗ മാസം ഏഴുവരെ തുടരും. ലോകത്തിെൻറ പല കോണുകളിൽ നിന്നുള്ള അതി പ്രശസ്ത സ്വർണ^വജ്ര ആഭരണങ്ങളുടെയും വാച്ചുകളുടെയും ബ്രാൻറുകളാണ് ശേഖരങ്ങൾ പ്രദർശിപ്പിക്കുന്നത്. ഇന്ത്യ, ഹോങ്കോംങ്, ഇറ്റലി, മലേഷ്യ, സിംഗപ്പൂർ, തായ്ലൻറ്, ലബനോൺ എന്നീ രാജ്യങ്ങളുടെ പവലിയനുകൾക്ക് പുറമെ അമേരിക്ക, ബ്രിട്ടൻ, റഷ്യ, ജപ്പാൻ, ലാത്വിയ, ലിത്വാനിയ, സൗദി, ജോർദാൻ, ബഹ്ൈറൻ, തൈവാൻ എന്നിവിടങ്ങളിൽ നിന്നും യു.എ.ഇയിലെ തന്നെയും നിരവധി ആഭരണശാലകളും എത്തിയിട്ടുണ്ട്. ഷാർജ ചേംബർ ചെയർമാൻ അബ്ദുല്ലാ ബിൻ സുൽത്താൻ അൽ ഒവൈസ്, എക്സ്പോ സെൻറർ സി.ഇ.ഒ സൈഫ് മുഹമ്മദ് അൽ മിദ്ഫ തുടങ്ങിയവർ ഉദ്ഘാടന വേളയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.