ദു​ബൈ ഗോ​ൾ​ഡ് ഡി​സ്ട്രി​ക്ടി​ൽ പു​തി​യ ജ്വ​ല്ല​റി ഷോ​റൂ​മി​ന്‍റെ പ്ര​ഖ്യാ​പ​ന ച​ട​ങ്ങ്

മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഷോ​റൂം പ്ര​ഖ്യാ​പി​ച്ച്​ ജോ​യ് ആ​ലു​ക്കാ​സ്

ദു​ബൈ: ദു​ബൈ ഗോ​ൾ​ഡ് ഡി​സ്ട്രി​ക്ടി​ൽ പു​തി​യ ജ്വ​ല്ല​റി ഷോ​റൂം തു​റ​ക്കാ​ൻ ലോ​കോ​ത്ത​ര ജ്വ​ല്ല​റി ഗ്രൂ​പ്പാ​യ ജോ​യ് ആ​ലു​ക്കാ​സ്. ഇ​രു​നി​ല​ക​ളി​ലാ​യി 24,000 ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​രു​ങ്ങു​ന്ന ഷോ​റൂം മി​ഡി​ൽ ഈ​സ്റ്റി​ലെ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഷോ​റൂ​മാ​യി​രി​ക്കു​മെ​ന്ന് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ. ​ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു.

പു​തു​താ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഗോ​ൾ​ഡ് ഡി​സ്ട്രി​ക്ടി​ൽ ജ്വ​ല്ല​റി​ക​ൾ, പെ​ർ​ഫ്യൂം ഷോ​പ്പു​ക​ൾ, വ​സ്ത്ര​ശാ​ല​ക​ൾ എ​ന്നി​വ​യ​ട​ക്കം ആ​യി​ര​ത്തോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത്. സ്വ​ർ​ണം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്കാ​യി ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ്വ​ർ​ണം​കൊ​ണ്ടു​ള്ള ന​ട​പ്പാ​ത​ക​ളും സ്വ​ർ​ണ അ​ല​ങ്കാ​ര​ങ്ങ​ളു​മു​ള്ള ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ‘സ്വ​ർ​ണ​ത്തെ​രു​വും’ ഗോ​ൾ​ഡ് ഡി​സ്ട്രി​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ങ്ങു​ന്നു​ണ്ട്. തെ​രു​വി​ലെ വി​ള​ക്കു​ക​ൾ വ​രെ സ്വ​ർ​ണം പൂ​ശി​യ​വ​യാ​യി​രി​ക്കും എ​ന്ന​താ​ണ് ഈ ​സ്വ​ർ​ണ​ത്തെ​രു​വി​ന്‍റെ പ്ര​ത്യേ​ക​ത. ബി​സി​ന​സ് വി​പു​ലീ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി ഗോ​ൾ​ഡ് ഡി​സ്ട്രി​ക്ടി​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സ്വ​ർ​ണ വ്യ​വ​സാ​യ രം​ഗ​ത്തു​ള്ള​വ​ർ​ക്കും സ്വ​ർ​ണം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്കും ഗോ​ൾ​ഡ് ഡി​സ്ട്രി​ക്ട് ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗോ​ൾ​ഡ് ഡി​സ്ട്രി​ക്ടി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ദു​ബൈ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ്​ കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം അ​ൽ ശൈ​ബാ​നി, ദു​ബൈ ചേം​ബ​ർ പ്ര​സി​ഡ​ന്‍റും സി.​ഇ.​ഒ​യു​മാ​യ മു​ഹ​മ്മ​ദ് അ​ലി റാ​ശി​ദ് ലൂ​ത്ത, ‘ഇ​ഥ്​​റ ദു​ബൈ‘ സി.​ഇ.​ഒ ഇ​സ്സാം ഗ​ല​ദാ​രി, ഡോ. ​ജോ​യ് ആ​ലു​ക്കാ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Joy Alukas announces the largest showroom in the Middle East

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.