അക്കാഫ് ഇവന്റ്സ് സംഘടിപ്പിച്ച എസ്. ജാനകിയമ്മയുടെ അനുസ്മരണ പരിപാടിയിൽ
പങ്കെടുത്തവർ
ദുബൈ: ഇന്ത്യൻ സംഗീതലോകത്തിന്റെ ഇതിഹാസ ഗായികയും പത്മശ്രീ ജേതാവുമായ എസ്. ജാനകിയുടെ നിര്യാണത്തിൽ അക്കാഫ് ഇവെന്റ്സ് അനുശോചന സമ്മേളനം സംഘടിപ്പിച്ചു. അക്കാഫ് മ്യൂസിക് ക്ലബ് അംഗങ്ങൾ ജാനകിയമ്മയുടെ അനശ്വര ഗാനങ്ങൾ ആലപിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
അക്കാഫ് ചീഫ് പട്രോൺ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. അക്കാഫ് ചെയർമാൻ ശാഹുൽ ഹമീദ്, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ഗായിക ഹർഷ ചന്ദ്രൻ, കൾച്ചറൽ കൺവീനർ വി.സി. മനോജ്, അസി. ചീഫ് കോഓഡിനേറ്റർ സനീഷ് കുമാർ, സോഷ്യൽ മീഡിയ കോഓഡിനേറ്റർ അബ്ദുൽ സത്താർ, മ്യൂസിക് ക്ലബ് സെക്രട്ടറി ശെഫി അഹമ്മദ്, പുഷ്പ മഹേഷ്, ബിജു കൃഷ്ണൻ, ആനി കാർത്തിക്, ജോൺ കെ ബേബി, ഷാഫി അഷറഫ് എന്നിവർ സംസാരിച്ചു.
തുടർന്ന് അക്കാഫ് മ്യൂസിക് ക്ലബ് അംഗങ്ങളായ ശ്രീകല, സജയ്, അനൂപ് നായർ, സൻസാ, സജീഷ, ഉദയൻ, രേഖ നായർ, സഹീദ, പുഷ്പൻ എന്നിവർ എസ്. ജാനകിയുടെ പ്രശസ്ത ഗാനങ്ങൾ ആലപിച്ചു. ജോയന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.