Posted On
date_range Updated On
date_range സായിദ് മിലിട്ടറി സിറ്റിയിലെ വെയർഹൗസിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി
അബൂദബി: സായിദ് മിലിട്ടറി സിറ്റിയിലെ ഒരു വെയർഹൗസിലുണ്ടായ തീപിടിത്തം സായുധ സേനയുടെ ഫയർ ഫൈറ്റിങ് സംഘം നിയന്ത്രണവിധേയമാക്കി. കുറച്ചു തടികളും പഴയ വെടിക്കോപ്പുകളും കത്തിയതിനെത്തുടർന്നാണ് അബദ്ധത്തിൽ തീപിടിത്തമുണ്ടായത്.
തീപിടിത്തം പൂർണമായും നിയന്ത്രണവിധേയമാക്കിയതായും അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.