ദുബൈ: ജീവനക്കാർക്ക് നാട്ടിലെത്താൻ ചാർേട്ടഡ് വിമാന സൗകര്യമൊരുക്കി ജോയ് ആലുക്കാസ്. ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് നടത്തിയ സർവിസിൽ ജീവനക്കാരും കുടുംബാംഗങ്ങളുമുൾപ്പെടെ 174 പേർ നാടണഞ്ഞു. തിങ്കളാഴ്ച രാത്രി പുറപ്പെട്ട വിമാനം ചൊവ്വാഴ്ച പുലർച്ചെ 4.15ന് കൊച്ചിയിലെത്തി. എല്ലാ യാത്രക്കാരെയും റാപിഡ് ടെസ്റ്റ് നടത്തി. എല്ലാവരുടെയും ഫലം നെഗറ്റിവായിരുന്നു. നാട്ടിൽ നിന്നും സന്ദർശക വിസയിൽ എത്തിയ മാതാപിതാക്കൾക്കും വിവിധ അത്യാവശ്യങ്ങൾക്കായി നാട്ടിൽ എത്തേണ്ട ജീവനക്കാർക്കും വിമാന സർവിസ് അനുഗ്രഹമായി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് സ്ഥാപനത്തിെൻറ ധാർമിക ഉത്തരവാദിത്തമാണെന്നും ജോലിയിൽ പ്രവേശിക്കുേമ്പാൾ തന്നെ അങ്ങനൊരു വാഗ്ദാനം നൽകുന്നുണ്ടെന്നും ആ കടമ നിറവേറ്റുകയാണ് തങ്ങൾ ചെയ്തതെന്നും ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.