യു.എ.ഇയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ ഐ.എം.എഫിന്‍റെ മീഡിയ ക്രിക്കറ്റ് ക്ലബ് ലോഗോ പ്രകാശനം ചെയ്യുന്നു

ദുബൈയിൽ മാധ്യമപ്രവർത്തകരുടെ ക്രിക്കറ്റ് ക്ലബ് രൂപവത്കരിച്ചു

ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ ഐ.എം.എഫ് നേതൃത്വത്തിൽ മീഡിയ ക്രിക്കറ്റ് ക്ലബ് എന്ന പേരിൽ പ്രഫഷനൽ ക്രിക്കറ്റ് ക്ലബ് രൂപവത്കരിച്ചു. ദുബൈ പുൾമാൻ ഡൗൺ ടൗൺ ഹോട്ടലിൽ നടന്ന ചടങ്ങ് സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്തു.

ഐ.എം.എഫ് പ്രസിഡന്‍റ് കെ.എം അബ്ബാസ് അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ദേശിയ ക്രിക്കറ്റ് താരവും കേരള രഞ്ജി ടീം പരിശീലകനുമായ ടിനു യോഹന്നാൻ ടീം പ്രഖ്യാപനം നടത്തി. യു.എ.ഇ ലുലു എക്സ്ചേഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർ ഷഫീസ് അഹമ്മദ്, ലുലു എക്സ്ചേഞ്ച് സ്ട്രാറ്റജിക് ബിസിനസ് ആൻഡ് മാർക്കറ്റിങ് മേധാവി അജിത് ജോൺസൻ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.

കേരള രഞ്ജി ക്രിക്കറ്റ് ടീം മുൻ നായകനും കേരള അണ്ടർ-19 മുഖ്യ പരിശീലകനുമായ സോണി ചെറുവത്തൂർ ജേഴ്‌സി പുറത്തിറക്കി. ടു ഫോർ സെവൻ ജിം ആൻഡ് അൽ ബറായി ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ റാഫേൽ പൊഴോലിപറമ്പിൽ ജേഴ്‌സി ഏറ്റുവാങ്ങി.

അതിഥികളും കളിക്കാരും ക്രിക്കറ്റ് ബാറ്റിൽ ഒപ്പുവെച്ചു. ഐ.എം.എഫ് ജനറൽ സെക്രട്ടറി അരുൺ രാഘവൻ, ആർ.ജെ. തൻവീർ എന്നിവർ സംസാരിച്ചു. ഐ.എം.എഫ് സ്പോർട്സ് കോഓഡിനേറ്റർ റോയ് റാഫേൽ സ്വാഗതവും ആക്ടിങ് ഖജാൻജി ഷിഹാബ് അബ്ദുൽകരീം നന്ദിയും പറഞ്ഞു. ചടങ്ങിൽ ചാക്കോ ഊളക്കാടൻ, ഐ.എം.എഫ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനാചരണത്തിന്‍റെ ഭാഗമായി പ്രത്യേക അനുസ്മരണ പരിപാടിയും നടത്തി.

Tags:    
News Summary - Journalists' Cricket Club was formed in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.