ജി​മ്മി ജോ​ർ​ജ് സ്മാ​ര​ക റ​മ​ദാ​ൻ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​നം

ജി​മ്മി ജോ​ർ​ജ് സ്മാ​ര​ക റ​മ​ദാ​ൻ വോ​ളി നാളെ മു​ത​ൽ

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ 24ാമ​ത് ജി​മ്മി ജോ​ർ​ജ് സ്മാ​ര​ക അ​ന്താ​രാ​ഷ്ട്ര റ​മ​ദാ​ൻ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ബു​ധ​നാ​ഴ്ച​മു​ത​ൽ ഞാ​യ​റാ​ഴ്ച​വ​രെ ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും രാ​ത്രി എ​ട്ടി​ന്​ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ എ​മി​ഗ്രേ​ഷ​ൻ ബ്രി​ഡ്ജി​ന് പി​ൻ​വ​ശ​ത്തു​ള്ള ലി​വ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സി​ന്റെ എ​ൽ.​എ​ൽ.​എ​ച്ച് ഹോ​സ്പി​റ്റ​ൽ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്​​സ്​ ചെ​യ​ർ​മാ​ൻ ഡോ. ​ഷം​സീ​ർ വ​യ​ലി​ൽ ടൂ​ർ​ണ​മെ​ന്റ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

ഇ​ന്ത്യ, യു.​എ​സ്.​എ, യു.​എ.​ഇ, ഇ​റാ​ൻ, പാ​കി​സ്താ​ൻ, ഈ​ജി​പ്ത്, ബ്ര​സീ​ൽ, കൊ​ളം​ബി​യ, ല​ബ​നാ​ൻ, ക്യൂ​ബ, റ​ഷ്യ, സെ​ർ​ബി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. എ​ൽ.​എ​ൽ.​എ​ച്ച് ഹോ​സ്പി​റ്റ​ൽ, ഓ​ൺ​ലി ഫ്ര​ഷ് ദു​ബൈ, പാ​ല സി​ക്സ് മ​ദി​ന ദു​ബൈ, ശ്രീ​ല​ങ്ക​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ടീം, ​ലി​റ്റി​ൽ സ്കോ​ള​ർ ന​ഴ്സ​റി ദു​ബൈ, ഖാ​ൻ ക്ല​ബ് എ​ന്നീ ആ​റ് ടീ​മു​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. എ​ൽ.​എ​ൽ.​എ​ച്ച് ഹോ​സ്പി​റ്റ​ൽ എ​വ​ർ റോ​ളി​ങ് ട്രോ​ഫി​യും 20,000 ദി​ര്‍ഹ​വു​മാ​ണ് (ഏ​ക​ദേ​ശം 4.52 ല​ക്ഷം രൂ​പ) വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​നി​ക്കു​ക. അ​യൂ​ബ് മാ​സ്റ്റ​ര്‍ സ്മാ​ര​ക ട്രോ​ഫി​യും 15,000 ദി​ര്‍ഹ​വും(​ഏ​ക​ദേ​ശം 3.39ല​ക്ഷം രൂ​പ) റ​ണ്ണേ​ഴ്സ​പ്പി​ന് ല​ഭി​ക്കും.

വോ​ളി​ബാ​ൾ ഇ​തി​ഹാ​സം ജി​മ്മി ജോ​ർ​ജി​ന്റെ സ്മ​ര​ണാ​ർ​ഥം 1989ലാ​ണ് അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ ജി​മ്മി ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ആ​രം​ഭി​ച്ച​ത്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ പ്ര​സി​ഡ​ന്റ് എ.​കെ. ബീ​രാ​ൻ​കു​ട്ടി, ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സ് സി.​ഒ.​ഒ സ​ഫീ​ർ അ​ഹ​മ്മ​ദ്, ടൂ​ർ​ണ​മെ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ ടി.​എം. സ​ലിം, കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സ​ത്യ​ൻ, ഫൈ​നാ​ൻ​സ് ക​ൺ​വീ​ന​ർ അ​ഡ്വ. അ​ൻ​സാ​രി സൈ​നു​ദ്ദീ​ൻ, കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി റ​ഷീ​ദ് അ​യി​രൂ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Jimmy George Memorial Ramadan Volley From Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.