ദുബൈ: വേദനിക്കുന്നവർക്ക് ആശ്വാസം പകരുവാനും സന്തോഷവും സമാധാനവും നിറഞ്ഞൊരു ലോക ം സാധ്യമാക്കുവാനും പരിശ്രമിക്കുന്ന സംഘങ്ങളെയും മനുഷ്യസ്നേഹ കൂട്ടങ്ങളെയും ഒന്നിച് ച് അണിനിരത്തുന്ന ദുബൈ ഇൻറർനാഷനൽ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻറ് ഡവലപ്മെൻറ കോൺഫറൻസ് ആൻറ് എക്സിബിഷൻ^ദിഹാദ് ഇന്നാരംഭിക്കും. യു.എ.ഇ ൈവസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷകർതൃത്വത്തിൽ നടക്കുന്ന മേഖലയിലെ ഏറ്റവും വലിയ ജീവകാരുണ്യ^വികസന പ്രദർശനത്തിെൻറ 16ാം അധ്യായത്തിന് ദുബൈ വേൾഡ് ട്രേഡ് സെൻറർ^ഇൻറർനാഷനൽ കൺെവൻഷൻ സെൻറർ ആണ് വേദിയാവുക.
അഭയാർഥികളും പലായനം ചെയ്യപ്പെട്ടവരും ആട്ടിയോടിക്കപ്പെടുന്നവരുമായ ജനസമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികളും അവക്കുള്ള പരിഹാരമാർഗങ്ങളുമാണ് ഇക്കുറി ദിഹാദിൽ പ്രധാനമായും ചർച്ച െചയ്യുക. 84 രാഷ്ട്രങ്ങളിൽ നിന്നുള്ള സന്നദ്ധ സംഘടനകൾ, ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകർ, ജീവകാരുണ മുന്നേറ്റ പ്രഭാഷകർ തുടങ്ങിയവർ ഇവിടെയുണ്ടാവും. സന്നദ്ധ പ്രവർത്തകർക്ക് ആവശ്യമായ മാർഗ നിർദേശങ്ങൾ, സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്രദമായ നൂതന ഉപകരണങ്ങൾ, പുത്തൻ വികസന ആശയങ്ങൾ എന്നിവയും ലഭ്യമാവും. ഇൗ മാസം 14വരെ ജീവകാരുണ്യത്തിെൻറ മഹോത്സവം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.