ജലീൽ ക്യാഷ്​ ആൻഡ്​ കാരി വിദ്യാഭ്യാസ സ്​കോളർഷിപ്പ്​:​ അപേക്ഷ തീയതി നീട്ടി

ദുബൈ: മൊത്തവ്യാപാര രംഗത്തു യു.എ.ഇയിലെ ഏറ്റവും പ്രമുഖ സ്ഥാപനമായ ജലീൽ ക്യാഷ് ആൻഡ് ക്യാരി ഉന്നത വിജയം നേടിയ പ്ലസ്​ ടു വിദ്യാർഥികൾക്ക്​ തുടർ പഠനത്തിനായി പ്രഖ്യാപിച്ച സ്​കോളർഷിപ്പ്​ പദ്ധതിയുടെ മൂന്നാമത്​ പതിപ്പിലേക്ക്​ അപേക്ഷ സമർപ്പിക്കാനുള്ള തീയതി ആഗസ്റ്റ്​ 15 വരെ നീട്ടി.

ഇതോടൊപ്പമുള്ള ക്യു.ആർ കോഡ്​ സ്കാൻ ചെയ്താൽ ലഭിക്കുന്ന ലിങ്ക്​ ഉപയോഗിച്ചാണ്​​​ അപേക്ഷിക്കേണ്ടത്​​. അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള ജലീൽ ക്യാഷ് ആൻഡ് ക്യാരി സ്റ്റോറുമായി ബന്ധ​പ്പെട്ടു അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ യു.എ.ഇയിലെ ഗ്രോസറി, റസ്റ്റാറന്‍റ്​, കഫ്​റ്റീരിയ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളോ സഹോദരങ്ങളോ ആയിരിക്കണം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളായ ജീവനക്കാരുടെ മക്കൾക്ക്​ ഉന്നത വിദ്യാഭ്യാസത്തിന്​ പിന്തുണ നൽകുന്നതിനായി 2022ൽ ആണ്​ ജലീൽ ക്യാഷ്​ ആൻഡ്​ ക്യാരി ഉന്നത വിദ്യാഭ്യാസ സ്​കോളർഷിപ്പ്​ പ്രഖ്യാപിച്ചത്​. കഴിഞ്ഞ രണ്ടു വർഷങ്ങളിലും 25 വിദ്യാർഥികൾക്ക് വീതം സ്​കോളർഷിപ്പ്​ സമ്മാനിച്ചിരുന്നു.




ഇതിന്‍റെ തുടർച്ചയെന്ന നിലയിലാണ്​ സ്​കോളർപ്പിപ്പ്​ പദ്ധതി മൂന്നാം വർഷവും തുടരുന്നതെന്ന്​ ജലീൽ ക്യാഷ്​ കാരി മാനോജിങ്​ ഡയറക്ടർ സമീർ കെ. മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ വർഷം ദുബൈയിലെ ജലീൽ ഹോൾഡിങ്​സ്​ കോർപറേറ്റ്​ ഓഫിസിൽ നടന്ന ചടങ്ങിൽ ഹിറ്റ്​ എഫ്​.എം ആ.ജെയും മാധ്യമ പ്രവർത്തകനുമായ ഫസലുർഹ്​മാൻ മുഖ്യാഥിതിയായിരുന്നു.

Tags:    
News Summary - Jaleel Cash and Carry Education Scholarship: Application date extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.