പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കൈക്കൂലി കേസില്‍ ജയില്‍ ശിക്ഷ
കുവൈത്ത് സിറ്റി: കൈക്കൂലി വാങ്ങിയ കേസില്‍ മുനിസിപ്പൽ കൗൺസിൽ അംഗത്തിനും ഉദ്യോഗസ്ഥനും പത്തുവർഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. കേസിലെ മുന്നാം പ്രതിയായ വ്യവസായിയെ അഞ്ച് വർഷം കഠിന തടവിനും ശിക്ഷിച്ചു.
നേരത്തേ ഭൂമി ഇടപാടിൽ കമ്പനിക്ക് അനുകൂലമായി ഒരു ലക്ഷം ദിനാര്‍ കൈക്കൂലി വാങ്ങി മുനിസിപ്പല്‍ കൗൺസിലില്‍ വോട്ട് ചെയ്തതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ജഡ്ജി നായിഫ് അൽ ദഹൂം അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് കേസുകളില്‍ ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.