റാസല്‍ഖൈമ: ഓണപ്പെരുന്നാള്‍ അവധി ദിനങ്ങളില്‍ താരമായത് റാസല്‍ഖൈമ ജൈസ് പര്‍വ്വത നിര. റാസല്‍ഖൈമയിലെ യാനിസ് പര്‍വത നിരയിലും അല്‍ ജീര്‍ മലനിരയിലെ പുരാതന പള്ളിയിലും അവധി ദിനങ്ങള്‍ ആഹ്ളാദകരമാക്കാന്‍ ഇക്കുറി മലയാളികള്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകരെത്തെി. യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വത പ്രദേശമായ ജൈസ് അവധി ദിനങ്ങള്‍ സന്ദര്‍ശകരാല്‍ വീര്‍പ്പുമുട്ടി. ആറ് വര്‍ഷം മുമ്പ് റോഡ് നിര്‍മാണം തുടങ്ങിയതോടെയാണ് സാധാരണക്കാരുടെയും ഇഷ്ടകേന്ദ്രമായി ജബല്‍ ജൈസ് മാറിയത്. 1910 മീറ്റര്‍ ഉയരത്തിലുള്ള ജബല്‍ ജൈസില്‍ 20-25 ഡിഗ്രി താപനിലയിലാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.
നൂതന സംവിധാനങ്ങള്‍ ഒരുക്കി ലോകസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനുള്ള പദ്ധതികളും അധികൃതരുടെ മുന്‍കൈയില്‍ ജബല്‍ ജൈസില്‍ ഒരുങ്ങുന്നുണ്ട്. ഒമാന്‍ അതിര്‍ത്തി പ്രദേശമായ റാസല്‍ഖൈമയിലെ അല്‍ജീര്‍ മലനിരയിലത്തെിയ സന്ദര്‍ശകര്‍ക്ക് ഇവിടെ സ്ഥിതി ചെയ്യുന്ന പുരാതന മസ്ജിദ് കൗതുക കാഴ്ചയാണ്. കല്ലുകള്‍ അടക്കി വെച്ചാണ് പള്ളിയുടെ നിര്‍മാണം. മിഹ്റാബും മിമ്പറുമെല്ലാം ഇപ്പോഴും പഴയപടി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഇവിടെ ഇപ്പോള്‍ പ്രാര്‍ഥനയൊന്നും നടക്കുന്നില്ല. പൂര്‍വികരുടെ ജീവിത രീതിയിലേക്ക് വെളിച്ചം വീശുന്നതാണ് പള്ളിയും ഈ പ്രദേശവുമെന്നത് ശ്രദ്ധേയമാണ്.
അല്‍ ഖറാനില്‍ നിന്നും 60 കിലോ മീറ്ററോളം ദൂരം സഞ്ചരിച്ചാലാണ് യാനസ് പര്‍വത നിരയിലത്തൊനാവുക. അവധി ദിനങ്ങള്‍ ആഘോഷമാക്കാന്‍ വിജന പ്രദേശമായ ഇവിടെയും സന്ദര്‍കരത്തെി. വീടുകളിലും താമസ കേന്ദ്രങ്ങളിലും വിഭവ സമൃദ്ധമായ ഓണ സദ്യക്ക് പുറമെ പല സ്വകാര്യ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ ഓണാഘോഷം നടന്നു. ലേബര്‍ ക്യാമ്പുകളോടനുബന്ധിച്ച് ഒരുക്കിയ ഓണ സദ്യകളില്‍ മലയാളികളോടൊപ്പം സ്വദേശികളും വിവിധ രാജ്യക്കാരും പങ്കുകൊണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.