യു.എ.ഇയിലെത്തിയ ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡിനെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

ഇസ്രായേൽ വിദേശകാര്യ മന്ത്രി യു.എ.ഇയിൽ

ദുബൈ: ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡ്​ സന്ദർശനത്തിനായി യു.എ.ഇയിലെത്തി. ആദ്യമായാണ്​ ഇസ്രായേൽ മന്ത്രിതല സംഘം ഇമാറാത്തിൽ എത്തുന്നത്.

വിമാനത്താവളത്തിൽ യു.എ.ഇ സഹമന്ത്രി അഹമ്മദ്​ അലി അൽ സായിഗ് സംഘത്തെ സ്വീകരിച്ചു. അബൂദബിയിലെ എംബസിയുടെ ഉദ്​ഘാടനം യായിർ ലാപിഡ്​ നിർവഹിച്ചു. അബ്രഹാം കരാർ യാഥാർഥ്യമാക്കാൻ പരിശ്രമിച്ച എല്ലാവരെയും അദ്ദേഹം നന്ദിയറിയിച്ചു.

യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നെഹ്​യാനുമായി ​യായിർ ലാപിഡ്​ കൂടിക്കാഴ്​ച നടത്തും. ബുധനാഴ്​ച ഇദ്ദേഹം ദുബൈയിലെ ഇസ്രായേൽ കോൺസുലേറ്റ്​ ഉദ്​ഘാടനം നിർവഹിക്കുകയും എക്​സ്​പോയിലെ പവലിയൻ സന്ദർ​ശിക്കുകയും ചെയ്യും.

Tags:    
News Summary - Israeli Foreign Minister in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.