ഇറാന്​ സഹായവുമായി യു.എ.ഇ

ദു​ബൈ: കോ​വി​ഡ്​ വൈ​റ​സ്​ പി​ടി​ച്ചു​ല​ച്ച ഇ​റാ​ന്​ സ​ഹാ​യ​വു​മാ​യി യു.​എ.​ഇ. ചി​കി​ത്സ വ​സ്​​തു​ക്ക​ളും ​പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​മാ​യി ര​ണ്ട്​ വി​മാ​ന​ങ്ങ​ൾ ഇ​റാ​നി​ലേ​ക്ക്​ തി​രി​ച്ചു. 32 മെ​ട്രി​ക്​ ട​ൺ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി പു​റ​പ്പെ​ട്ട വി​മാ​ന​ങ്ങ​ളി​ൽ മാ​സ്​​ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ ഉ​ൾ​പെ​ടു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


വൈ​റ​സ്​ ബാ​ധി​ത രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള യു.​എ.​ഇ​യു​ടെ തീ​രു​മാ​ന​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വി​മാ​ന​ങ്ങ​ൾ അ​യ​ച്ച​ത്. ര​ണ്ടാ​ഴ്​​ച മു​മ്പും ഇ​റാ​നി​ലേ​ക്ക്​ 7.5 ട​ൺ സ​ഹാ​യ​വു​മാ​യി വി​മാ​നം അ​യ​ച്ചി​രു​ന്നു. വൈ​റ​സ്​ ബാ​ധ തു​ട​ങ്ങി​യ സ​മ​യ​ത്ത്​ ചൈ​ന​യി​ലേ​ക്കും അ​ഫ്​​ഗാ​നി​സ്​​താ​നി​ലേ​ക്കും സ​ഹാ​യം അ​യി​ച്ചി​രു​ന്നു. ഇ​തി​ന്​ പു​റ​മെ, ചൈ​ന​യി​ൽ അ​ക​പ്പെ​ട്ട 215 വി​ദേ​ശി​ക​ളെ വി​മാ​നം അ​യ​ച്ച്​ യു.​എ.​ഇ​യി​ൽ എ​ത്തി​ച്ച ന​ട​പ​ടി ​േലാ​ക രാ​ജ്യ​ങ്ങ​ളു​ടെ അ​ഭി​ന​ന്ദം ഏ​റ്റു​വാ​ങ്ങി.

Tags:    
News Summary - iran-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.