ദുബൈ: കോവിഡ് വൈറസിെൻറ ദുരിതമനുഭവിക്കുന്ന ഇറാന് സഹായഹസ്തവുമായി യു.എ.ഇ. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ 7.5 ടൺ രോഗപ്രതിരോധ ഉപകരണങ്ങളുമായി യു.എ.ഇ വ്യോമസേനയുടെ വിമാനം ദുബൈയിൽനിന്ന് പുറപ്പെട്ടു. ദുബൈ ഇൻറർനാഷനൽ ഹ്യുമാനിറ്റേറിയൻ സിറ്റിയുടെ ആഭിമുഖ്യത്തിൽ മാസ്ക്, ഗ്ലൗ ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഇറാനിലേക്ക് അയച്ചത്.
അയൽരാജ്യങ്ങൾക്ക് തുടർന്നും സഹായമെത്തിക്കുമെന്ന് അന്താരാഷ്ട്ര വികസനകാര്യ ഉപമന്ത്രി സുൽത്താൻ അൽ ഷംസി പറഞ്ഞു. ആൽ മക്തൂം വിമാനത്താവളത്തിൽനിന്നാണ് സഹായം കയറ്റി അയച്ചത്. മറ്റു രാജ്യങ്ങളിലേക്ക് എത്തിപ്പെടാനുള്ള എളുപ്പവഴി എന്ന നിലയിലാണ് യു.എ.ഇയിൽ നിന്ന് സഹായം അയച്ചത്.
ഇറാനിൽ വൈറസ് പടരുന്നത് തടയാൻ മെഡിക്കൽ ഉപകരണങ്ങൾ സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടന റീജനൽ ഡയറക്ടർ ഡോ. റിച്ചാർഡ് ബ്രണ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.