​െഎ.​പി.​എ സം​ഘ​ടി​പ്പി​ച്ച യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ച്​ ​െഎ.​പി.​എ

ദു​ബൈ: 50ാം യു.​എ.​ഇ ദേ​ശീ​യ​ദി​നം മ​ല​യാ​ളി ബി​സി​ന​സ് നെ​റ്റ് വ​ർ​ക്കാ​യ ​െഎ.​പി.​എ വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ചു. യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ക്ക് ന​ന്ദി പ​റ​ഞ്ഞും നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ അ​ണി​നി​ര​ത്തി​യും കേ​ക്കു​മു​റി​ച്ചും വാ​ഹ​ന ഘോ​ഷ​യാ​ത്ര ന​ട​ത്തി​യു​മാ​ണ് അ​ന്നം ത​രു​ന്ന രാ​ജ്യ​ത്തോ​ടു​ള്ള സ്നേ​ഹ​വും കൂ​റും ഇ​വ​ര്‍ പ്ര​ക​ട​മാ​ക്കി​യ​ത്.

സു​ഹൈ​ൽ മു​ഹ​മ്മ​ദ്‌ അ​ൽ സ​റൂ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ വി.​കെ. ശം​സു​ദ്ദീ​ൻ യു.​എ.​ഇ ദേ​ശീ​യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. അ​ബ്​​ദു​ൽ ജ​ബ്ബാ​ർ ഹോ​ട്പാ​ക്ക്, ഡോ. ​ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ​െഎ.​പി.​എ സ്ഥാ​പ​ക​ൻ എ.​കെ. ഫൈ​സ​ൽ, മു​ൻ ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ നെ​ല്ല​റ, വൈ​സ് ചെ​യ​ർ​മാ​ൻ ത​ങ്ക​ച്ച​ൻ മ​ണ്ഡ​പ​ത്തി​ൽ, സി​ദ്ദീ​ഖ്‌ ഫോ​റം ഗ്രൂ​പ്, ബ​ഷീ​ർ പാ​ൻ ഗ​ൾ​ഫ്, സു​ബൈ​ർ അ​ബ്​​ദു​ല്ല തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വാ​ഹ​നാ​ല​ങ്കാ​ര മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ത​ലാ​ൽ മു​ഹ​മ്മ​ദി​ന് (സി.​ഇ.​ഒ ത​ലാ​ൽ ഗ്രൂ​പ്) സ​മ്മാ​നം ന​ൽ​കി. സി.​എ. ശി​ഹാ​ബ് ത​ങ്ങ​ൾ സ്വാ​ഗ​ത​വും സി​ബി​ൻ മ​ഠ​ത്തും​പ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

എ​ട​രി​ക്കോ​ട് കോ​ൽ​ക​ളി സം​ഘ​ത്തി​െൻറ പ്ര​ക​ട​ന​വും ഇ​ശ​ൽ ദു​ബൈ ടീ​മി​െൻറ അ​റ​ബ​ന​മു​ട്ടും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. ഫി​റോ​സ് പ​യ്യോ​ളി, ത്വ​ൽ​ഹ​ത്ത് ഫോ​റം ഗ്രൂ​പ് തു​ട​ങ്ങി​യ​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. സി​ബി​ൻ, മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. തൂ​വെ​ള്ള വ​സ്ത്രം അ​ണി​ഞ്ഞ നൂ​റി​ല​ധി​കം സം​രം​ഭ​ക​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - ipa celebrated national day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.