ശി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ സെ​ന്റ​റി​ല്‍ ന​ട​ന്ന ലോ​ക ന​ഴ്‌​സ​സ് ദി​നാ​ഘോ​ഷ​ത്തി​ല്‍ നി​ന്ന്

ശി​ഫ അ​ല്‍ ജ​സീ​റ ഹോ​സ്പി​റ്റ​ലി​ല്‍ അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നാ​ഘോ​ഷം

മ​നാ​മ: വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളു​മാ​യി ഷി​ഫ അ​ല്‍ ജ​സീ​റ ആ​ശു​പ​ത്രി അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നം ആ​ഘോ​ഷി​ച്ചു. മെ​ഴു​കു​തി​രി ക​ത്തി​ക്ക​ല്‍, പ്ര​തി​ജ്ഞ​യെ​ടു​ക്ക​ല്‍, കേ​ക്ക് മു​റി​ക്ക​ല്‍, ആ​ദ​രി​ക്ക​ല്‍, അ​വാ​ര്‍ഡ് സ​മ​ര്‍പ്പ​ണം, ക്വി​സ് മ​ത്സ​രം, റാ​ഫി​ള്‍ ഡ്രോ ​തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി. ഐ.​പി, ഒ.​പി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ റേ​യ്ച്ച​ല്‍ ബാ​ബു ന​ഴ്‌​സി​ങ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​സ​ല്‍മാ​ന്‍ ന​ഴ്‌​സ​സ് ദി​ന സ​ന്ദേ​ശം ന​ല്‍കി.

സാ​മൂ​ഹി​ക​മാ​യ ജീ​വി​ത​ത്തി​ല്‍ സാ​ന്ത്വ​ന​മാ​യി മാ​റു​ന്ന ക​രു​ണ​യു​ടെ മു​ഖ​മു​ദ്ര​യാ​ണ് ന​ഴ്‌​സു​മാ​രെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ ബ​ഹ്‌​റൈ​നി​ലെ ന​ഴ്‌​സി​ങ് മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ 35 വ​ര്‍ഷ​മാ​യി സ്തു​ത്യ​ര്‍ഹ സേ​വ​നം ന​യി​ക്കു​ന്ന സി​സ്റ്റ​ര്‍ റേ​യ്ച്ച​ല്‍ ബാ​ബു​വി​നെ ച​ട​ങ്ങി​ല്‍ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു. ഷി​ഫ അ​ല്‍ ജ​സീ​റ​യി​ല്‍ ദീ​ര്‍ഘ​കാ​ല സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ന​ഴ്‌​സു​മാ​ര്‍ക്ക് മെ​മ​ന്റോ​ക​ളും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

20 വ​ര്‍ഷ​ത്തെ സേ​വ​ന​ത്തി​ന് ജോ​സി​ല്‍ ജോ​ണ്‍, ലി​സി ജോ​ണ്‍(16 വ​ര്‍ഷം), സോ​ണി​യ ജോ​ണ്‍ (14 വ​ര്‍ഷം), എ​ലി​സ​ബ​ത്ത് തോ​മ​സ് (13 വ​ര്‍ഷം) എ​ന്നി​വ​ര്‍ക്ക് മെ​മ​ന്റോ​ക​ളും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ച്ചു. ന​ഴ്‌​സു​മാ​രാ​യ ഷ​ബ്‌​ന ന​സീ​ര്‍, ബി​നു പൊ​ന്ന​ച്ച​ന്‍, അ​ജ​യ് ജേ​ക്ക​ബ്, പ്രി​ന്‍സി തോ​മ​സ്, സോ​ഫി​യ സാ​ബു, പ്ര​ജി​ത്ത്, ആ​ശാ മോ​ള്‍, രാ​ജി സ​ന​ല്‍ കു​മാ​ര്‍, ഹ​ര്‍ഷാ​ദ് എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. ഡോ. ​സ​ല്‍മാ​ന്‍, മെ​ഡി​ക്ക​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഡോ. ​ഷം​നാ​ദ് എ​ന്നി​വ​ര്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

കി​സ് മ​ത്സ​ര​ത്തി​ന് ക്വാ​ളി​റ്റി മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ആ​ന്‍സി അ​ച്ച​ന്‍കു​ഞ്ഞ് നേ​തൃ​ത്വം ന​ല്‍കി. ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ ഷ​ബീ​ല്‍ അ​ലി റാ​ഫി​ള്‍ ഡ്രോ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്വി​സ് മ​ത്സ​രം, റാ​ഫി​ള്‍ ഡ്രോ ​വി​ജ​യി​ക​ളെ ഡോ. ​ഷം​നാ​ദ് മ​ജീ​ദ് പ്ര​ഖ്യാ​പി​ച്ചു.

ച​ട​ങ്ങി​ല്‍ മു​തി​ര്‍ന്ന ഡോ​ക്ട​ര്‍മാ​രാ​യ ഡോ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ഡോ. ​അ​ബ്ദു​ൽ ജ​ലീ​ല്‍, ഡോ. ​പ്രേ​മാ​ന​ന്ദ​ന്‍, ഡോ. ​അ​ലീ​മ, ഡോ. ​വ​ഹീ​ദ, ഡോ. ​സു​ല്‍ത്താ​ന ന​സ്രീ​ന്‍, ഡോ. ​ബി​ന്‍സി തു​ട​ങ്ങി​യ​വ​രും ന​ഴ്‌​സു​മാ​രും മാ​നേ​ജ​ര്‍മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും പ​ങ്കാ​ളി​ക​ളാ​യി. ആ​ന്‍സി അ​ച്ച​ന്‍കു​ഞ്ഞ് സ്വാ​ഗ​തം പ​റ​ഞ്ഞു. ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ര്‍ സു​ൽ​ഫി​ക്ക​ര്‍ ക​ബീ​ര്‍ അ​വ​താ​ര​ക​നാ​യി.

News Summary - International Nurses Day Celebration at Shifa Al Jazeera Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.