ദുബൈ: യു.എ.ഇ പ്രവാസി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇന്റർനാഷനൽ മാസ്റ്റേഴ്സ് വോളിബാൾ ടൂർണമെന്റ് സെപ്റ്റംബർ 14, 15 തീയതികളിൽ അൽ ഗർഹൂദിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. വിവിധ രാജ്യങ്ങളിൽനിന്നുള്ള 12 പുരുഷ ടീമുകളും ആറ് വനിതാ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് മുഖ്യ രക്ഷാധികാരി സലിം ചിറക്കൽ, മുഖ്യ സംഘാടകൻ ഷഫീർ മതിലകം എന്നിവർ അറിയിച്ചു.
പ്രവേശനം സൗജന്യമാണ്. ലുലു എക്സ്ചേഞ്ച് ആണ് ടൂർണമെന്റിലെ മെയിൻ സ്പോൺസർ. ലിറ്റിൽ സ്കോളർ നർസറി, ഓഷ്യാനിക് ട്രാവൽസ്, കൂൾലൈൻ, എ.ജി.എസ് ലോജിസ്റ്റിക്സ്, ഒൺലീ ഫ്രഷ് ട്രേഡിങ്, പീരജ് ഗ്രൂപ് എന്നിവരാണ് ടൈറ്റിൽ സ്പോൺസർമാർ. ക്ലാഷ്റ ട്രാവൽ ആൻഡ് ടൂറിസം, സ്മാർട്ട് ഗ്യാസ്, ലിയോൺ, ബി.എസ്.എച്ച്, പ്രോംപ്റ്റ്.
അബ്ജാർ അഡ്വർടൈസിങ്, ബൂൺവേ ഗോൾഡ്, ബി.എസ്.എസ്.എഫ്, റെഡീമീർ അഡ്വാൻസ് ടെക്നിക്കൽ സർവിസസ്, മുംബൈ ഡിലൈറ്റ്, ക്രിയേറ്റിവ് ഇവന്റ് മാനേജ്മെന്റ്, എം.എൻ എന്നിവരാണ് അസോസിയറ്റ് സ്പോൺസർമാർ. ഗൾഫ് മാധ്യമം, എൻ.ടി.വി എന്നിവരാണ് മീഡിയ പാർട്ണർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.