തീ​പി​ടി​ത്ത​ത്തി​ൽ അ​പ്പാ​ർ​ട്​​​മെ​ന്‍റി​ൽ അ​ക​പ്പെ​ട്ട​യാ​ളെ സി​വി​ൽ ഡി​ഫ​ൻ​സ്​ ര​ക്ഷി​ക്കു​ന്നു. ദു​ബൈ മീ​ഡി​യ ഓ​ഫി​സ്​ പ​ങ്കു​വെ​ച്ച വീ​ഡി​യോ ദൃ​ശ്യം

ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സി​റ്റി തീ​പി​ടി​ത്തം; അ​തി​വേ​ഗ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ണ​യാ​യ​ത്​ നി​ര​വ​ധി​പേ​ർ​ക്ക്​

ദു​ബൈ: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സി​റ്റി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യ​ത്​ അ​ധി​കൃ​ത​രു​ടെ ച​ടു​ല​മാ​യ ഇ​ട​പെ​ട​ലി​ൽ. തീ​പി​ടി​ത്തം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട ഉ​ട​ൻ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളു​മാ​യി പ്ര​ദേ​ശ​ത്തെ​ത്തി​യ ദു​ബൈ പൊ​ലീ​സ്, ദു​ബൈ സി​വി​ൽ ഡി​ഫ​ൻ​സ്​ സേ​നാം​ഗ​ങ്ങ​ൾ സാ​ഹ​സി​ക​മാ​യ ഇ​ട​പെ​ട​ലാ​ണ്​ ന​ട​ത്തി​യ​ത്. ഹെ​ലി​കോ​പ്​​റ്റ​റു​ക​ൾ, ഡ്രോ​ൺ സം​വി​ധാ​നം, ക്രെ​യി​ൻ എ​ന്നി​വ​യ​ട​ക്കം വി​പു​ല സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ സേ​നാം​ഗ​ങ്ങ​ൾ കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​യ​വ​രെ വ​ള​രെ പെ​ട്ടെ​ന്ന്​ പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ അ​പ്പാ​ർ​ട്മെ​ന്‍റു​ക​ളി​ലൊ​ന്നി​ൽ കു​ടു​ങ്ങി​യ താ​മ​സ​ക്കാ​ര​നെ പു​റ​ത്തി​റ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ദു​ബൈ മീ​ഡി​യ ഓ​ഫി​സ്​ പ​ങ്കു​വെ​ച്ചി​രു​ന്നു. പു​ക നി​റ​ഞ്ഞ മു​റി​യി​ലേ​ക്ക്​ വാ​തി​ൽ ത​ക​ർ​ത്ത്​ അ​ക​ത്തു​ക​യ​റി​യാ​ണ്​ സേ​നാം​ഗ​ങ്ങ​ൾ ഇ​യാ​ളെ ര​ക്ഷി​ച്ച​ത്. പേ​ടി​ച്ച​ര​ണ്ട ഇ​യാ​ളെ​ ഓ​ക്സി​ജ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ച്ച്​ ആ​ശ്വ​സി​പ്പി​ച്ചു​കൊ​ണ്ടാ​ണ്​ അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യ​ത്. ദു​ബൈ പൊ​ലീ​സും സി​വി​ൽ ഡി​ഫ​ൻ​സും താ​മ​സ​ക്കാ​രു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ പ​രി​ശ്ര​മ​ങ്ങ​ൾ​ക്കും സ​ന്ന​ദ്ധ​മാ​ണെ​ന്ന്​ വി​ഡി​യോ പ​ങ്കു​വെ​ച്ച്​ ​അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ ത​ന്നെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും താ​മ​സ​ക്കാ​രും എ​ല്ലാ​വ​രെ​യും പു​റ​ത്തി​റ​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചി​രു​ന്നു. മു​റി​ക​ളി​ലു​ള്ള​വ​രെ വി​ളി​ച്ച്​ പു​റ​ത്തി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടാ​നും മ​റ്റും സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം താ​മ​സ​ക്കാ​രി​ൽ പ​ല​രും ​പ​ങ്കു​ചേ​ർ​ന്നു.

അ​തേ​സ​മ​യം, കെ​ട്ടി​ട​ത്തി​ൽ നി​ന്ന്​ ഒ​ഴി​പ്പി​ച്ച താ​മ​സ​ക്കാ​രെ സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ൽ​ തി​രി​കെ​ പ്ര​വേ​ശി​പ്പി​ച്ചി​ട്ടി​ല്ല. സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം അ​പ​ക​ടം സം​ഭ​വി​ക്കാ​ത്ത അ​പ്പാ​ർ​ട്​​മെ​ന്‍റു​ക​ളി​​ലേ​ക്ക്​ താ​മ​സ​ക്കാ​രെ മ​ട​ങ്ങാ​ൻ അ​നു​വ​ദി​ച്ചേ​ക്കും. ആ​ഫ്രി​ക്ക, ചൈ​ന, ഇ​ന്ത്യ, പാ​കി​സ്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്​ കെ​ട്ടി​ട​ത്തി​ൽ ക​ഴി​യു​ന്ന​വ​രി​ൽ ഏ​റെ​യും. സം​ഭ​വ​ത്തി​ൽ മ​രി​ച്ച​ത്​ ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​യാ​ണ്. കെ​ട്ടി​ട​ത്തി​ലെ ഓ​രോ നി​ല​യി​ലും 12അ​പ്പാ​ർ​ട്​​മെ​ന്‍റു​ക​ൾ വീ​ത​മു​ണ്ട്. മു​ക​ളി​ലെ അ​പ്പാ​ർ​ട്​​മെൻറു​ക​ളി​ലൊ​ന്നാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

Tags:    
News Summary - International City fire; Many people were saved by the rapid rescue operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.