ബ്ലാക് പോയിന്‍റുകൾ കുറക്കാൻ മുഷ്രിഫ് മാളിൽ സൗകര്യം; ഒരു മാസം നീളുന്ന സംരംഭവുമായി അബൂദബി പൊലീസ്

അബൂദബി: ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ ഡ്രൈവര്‍മാര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന ബ്ലാക്ക് പോയിന്‍റുകള്‍ കുറച്ചുനല്‍കുന്നതിന് ഒരു മാസം നീളുന്ന പദ്ധതിയുമായി അബൂദബി പൊലീസ്. മുഷ്രിഫ് മാളിലെ ഒന്നാം നിലയിലാണ് ഇതിനായുള്ള പ്രത്യേക സേവനകേന്ദ്രം ഒരുക്കിയിരിക്കുന്നത്.

ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് നാലു മുതല്‍ രാത്രി 10 വരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം വര്‍ധിപ്പിക്കുകയും ഉത്തരവാദിത്തമുള്ള ഡ്രൈവിങ് രീതിയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് നടപടി. പൊതു ഇടങ്ങളില്‍ സേവനം ലഭ്യമാക്കി ഡ്രൈവര്‍മാര്‍ക്ക് അവരുടെ ഇടപാടുകള്‍ ലളിതമായി പൂര്‍ത്തീകരിക്കാന്‍ അവസരമൊരുക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ഡ്രൈവര്‍മാരെ അധികൃതര്‍ പ്രോല്‍സാഹിപ്പിച്ചു.

Tags:    
News Summary - Abu Dhabi Police Launch Month-Long Initiative at Mushrif Mall to Help Drivers Reduce Black Points

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.