ഇന്റർ യു.എ.ഇ ബ്ലൂസ്റ്റാർ സ്പോർട്സ് ഫെസ്റ്റിൽ പങ്കെടുത്തവർ
അൽഐൻ: 27ാമത് ബ്ലൂസ്റ്റാർ സ്പോർട്സ് സമാപിച്ചു. രാവിലെ ഒമ്പതിന് മുഖ്യാതിഥി ശൈഖ് സഈദ് ബിൻ മുഹമ്മദ് ബിൻഹാം അൽ അമീരി ഉദ്ഘാടനം ചെയ്തു. തുടർന്ന് മുൻ ഇന്ത്യൻ ഫുട്ബാൾ താരം കുരികേഷ് മാത്യു ദീപശിഖ തെളിച്ചതോടെ മത്സരങ്ങൾക്ക് തുടക്കമായി. 56 ഇനങ്ങളിലായി 2000ത്തോളം കായിക താരങ്ങൾ മാറ്റുരച്ചു. അൽ ഐനാവി കരാട്ടേ ടീമിന്റെ സൂപ്പർ ഡാൻസ് അരങ്ങേറി.
ഫുട്ബാൾ മത്സരത്തിൽ വേൾഡ് ലിങ്ക് ഓട്ടോ ഗാരേജ് ഒന്നാം സ്ഥാനം നേടിയപ്പോൾ വാദി അൽ നൂർ റണ്ണേഴ്സ് ആയി. ത്രോ ബോളിൽ കെ.സി.ഒ ദുബൈ കിരീടം ചൂടിയപ്പോൾ സി.എഫ്.യു ദുബൈ രണ്ടാം സ്ഥാനം നേടി. വോളിബാളിൽ അൽഐൻ ജൂനിയേഴ്സ് സ്കൂൾ ഒന്നാമത് എത്തിയപ്പോൾ അതേ സ്കൂളിന്റെ സെക്കൻഡ് ടീം റണ്ണേഴ്സ് ആയി. വോളിബാൾ ഗേൾസ് വിഭാഗത്തിൽ അൽഐൻ ജൂനിയേഴ്സ് സ്കൂൾ ഒന്നാം സ്ഥാനവും അൽ സാദ് സ്കൂൾ രണ്ടാം സ്ഥാനവും നേടി.
ബാസ്ക്കറ്റ് ബാൾ ബോയ്സ് വിഭാഗത്തിൽ അൽഐൻ ജൂനിയേഴ്സ് സ്കൂളും അൽ സാദ് സ്കൂളും ഒന്നും രണ്ടും സ്ഥാനം പങ്കിട്ടു. പെൺകുട്ടികളുടെ ബാസ്കറ്റ് ബാളിൽ ഇന്ത്യൻ സ്കൂൾ കിരീടം ചൂടിയപ്പോൾ ദാറുൽ ഹുദ സ്കൂൾ രണ്ടാം സ്ഥാനം നേടി. ഫുട്ബാൾ ഗേൾസിൽ ഇന്ത്യൻ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അബൂദബി സ്കൂൾ രണ്ടാം സ്ഥാനം നേടി. ഒട്ടനവധി വ്യക്തിഗത ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും ബ്ലൂ സ്റ്റാർ മാനേജിങ് കമ്മിറ്റി അംഗങ്ങളും അതിഥികളും ചേർന്ന് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.