അബൂദബി: ഖലീഫ ഇൻഡസ്ട്രിയൽ സോണിൽ (കിസാഡ്) നിർമിക്കുന്ന ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയ ുടെ ശിലാസ്ഥാപനം നിർവഹിച്ചു. ദുൈബ ആസ്ഥാനമായ ട്രസ്റ്റ് വർത്തി ഗ്രൂപ്പാണ് പദ്ധതി നട പ്പാക്കുന്നത്. ഇതോടൊപ്പം തേർഡ് പാർട്ടി ലോജിസ്റ്റിക്സ് കേന്ദ്രവും നിർമിക്കുന്നുണ്ട്. 14 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ഡിപ്പൊ സജ്ജമാക്കുക. ഖലീഫ തുറമുഖത്തിെൻറ ശേഷി പ്രതിവർഷം 15 ലക്ഷം കണ്ടെയ്നർ എന്നതിൽനിന്ന് അഞ്ച് വർഷത്തിനകം 85 ലക്ഷം ആയി ഉയരുമ്പോൾ ഗുണം ചെയ്യുക ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയ്ക്കായിരിക്കുമെന്ന് ട്രസ്റ്റ് വർത്തി മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് പറഞ്ഞു.
ശ്രീലങ്ക ആസ്ഥാനമായ ഹെയ്ലി ഗ്രൂപ്പാണ് ഖലീഫ തുറമുഖത്തോട് ചേർന്ന് ഡിപ്പോയും സംഭരണ കേന്ദ്രവും നിർമിച്ച് പ്രവർത്തിപ്പിക്കുക. മധ്യപൂർവദേശത്തെ ഏറ്റവും വലിയ വ്യവസായ മേഖലയായ കിസാഡിൽ അഞ്ച് വർഷത്തിനകം പത്ത് കോടി ഡോളർ നിക്ഷേപിക്കുന്ന ട്രസ്റ്റ് വർത്തി കമ്പനി ഇതോടൊപ്പം മറൈൻ സർവീസസ്, റീട്ടെയിൽ കേന്ദ്രങ്ങൾ, ഹോട്ടൽ, തൊഴിലാളി താമസ കേന്ദ്രങ്ങൾ എന്നിവയും നിർമിക്കുന്നുണ്ട്. 40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ലോജിസ്റ്റിക്സ് കേന്ദ്രം 2020ൽ സജ്ജമാകും. ഇതോടെ ചരക്ക് ഗതാഗതവും സംഭരണവും എളുപ്പമാക്കാനും ചെലവ് കുറക്കാനും സാധിക്കുമെന്ന് ഗ്രൂപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.