ഷാർജ: സ്ത്രീ ശാക്തീകരണവും നവോഥാനവും വോട്ടിനു വേണ്ടിയുള്ള തട്ടിപ്പു പ്രഖ്യാപനങ്ങള ാണെന്നും സ്ത്രീകളൂടെ ഉന്നമനത്തിന്നു വേണ്ടി കേന്ദ്ര,സംസ്ഥാന സർക്കാറുകൾ ഒന്നും ചെയ്യുന്നില്ലെന്നും ഇൻകാസ് വനിതാ വിംഗ് പ്രസിഡണ്ട് ദീപ അനിൽ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ വിംഗ് സംഘടിപ്പിച്ച ചർച്ച വേദിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
പൊതു തെരഞ്ഞെടുപ്പിൽ രാജ്യത്തിെൻറ മൂല്യങ്ങളും, മതേതരത്വം സംരക്ഷിക്കുന്നതിന്ന് കോൺഗ്രസ്സ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വരാൻ പ്രവാസി സമൂഹം മുന്നിട്ടിറങ്ങണമെന്ന് യോഗം ആഹ്വാനം ചെയ്തു. യോഗത്തിൽ അംഗങ്ങൾ സ്ത്രീ സമൂഹം നേരിടുന്ന പൊതു പ്രശ്നങ്ങൾ ചർച്ച ചെ
യ്തു. ഉഷ ചന്ദ്രൻ, ഷൈനി ജോബിൾ, ഷീല റജി, നാദിയ, രൻജി, ശീതള ബാബു, സോഫിയ നെൽസൻ, വീണ, ഷൈമ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സിന്ധു മോഹൻ സ്വാഗതവും സെക്രട്ടറി സിനു ഫിറോസ് നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.