ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേനവും വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരവും സംഘടിപ്പിച്ചു.പ്രസിഡൻറ് അഡ്വ.വൈ.എ.റഹീം മുഖ്യ പ്രഭാഷണം നടത്തി.സെക്രട്ടറി ബിജു സോമൻ, ട്രഷറർ വി.നാരായണൻ നായർ, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ,ആൻറണി ജോസഫ് എന്നിവർ പ്രസംഗിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി നടത്തിയ പ്രസംഗ മത്സരത്തിൽ ജോയൽ ജോസഫ്,അശ്വിൻ പി.പ്രകാശ്,അവന്തിക പ്രസാദ്, ആലിയ ഫാത്തിമ ഷഫീക്ക് എന്നിവർ ഒന്നാം സ്ഥാനം നേടി.സ്റ്റെഫിൻ ഇമ്മാനുവൽ പ്രകാശ്, ഋഷികേഷ് ബാബുരാജ്,അഫ്ര ഗഫൂർ,ആര്യ ശ്രീ എന്നിവരാണ് രണ്ടാം സ്ഥാനക്കാർ. വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ അഡ്വ.വൈ.എ.റഹീം സമ്മാനിച്ചു. വൈസ് പ്രിൻസിപ്പൽമാരായ മുഹമ്മദ് അമീൻ,മിനിമേനോൻ,അഡ്മിനിസ്േട്രറ്റർ ഡോ.മുരളി മുല്ലക്കര എന്നിവർ വിധികർത്താക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.