Posted On
date_range Updated On
date_range ഷാർജ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം
ഷാർജ: ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുരുന്നുകൾക്ക് ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിൽ വരവേൽപ് നൽകി. ഗുബൈബയിലെ സ്കൂളിൽ നിന്നും കെ.ജി കഴിഞ്ഞവരുൾപ്പെടെ 600 ഓളം ആൺകുട്ടികളാണ് പുതുതായി ജുവൈസയിലേക്കുള്ള സ്കൂളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ചത്.
സ്കൂളും ക്ലാസ് മുറികളും പുതിയ അതിഥികളെ വരവേൽക്കാൻ അലങ്കരിച്ചിരുന്നു. പ്രിൻസിപ്പൽ മുഹമ്മദ് അമീൻ, വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, ഹെഡ്മിസ്ട്രസ് ശൈലജ രവി, സൂപ്പർവൈസർ ആശാ രവീന്ദ്രൻ എന്നിവർ ചേർന്ന് കുട്ടികളെ സ്വീകരിച്ചു. സ്വീകരണ സമ്മേളനവും സംഘടിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.