Posted On
date_range Updated On
date_range ഇനി ദുബൈ ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ രൂപ നൽകി ഷോപ്പിങ്
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിലെയും ആൽ മക്തൂം വിമാനത്താവളത്തിലെയും ഡ്യൂട് ടി ഫ്രീ ഷോപ്പുകളിൽ ഇന്ത്യൻ രൂപ സ്വീകരിച്ചു തുടങ്ങി. ഇന്ത്യൻ യാത്രക്കാർ ഇതുവരെ ഇവിടങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങിയിരുന്നത് ഇന്ത്യൻ രൂപ ഡോളർ, ദിർഹം, യൂറോ തുടങ്ങിയ കറൻസികളിലേക്ക് മാറ്റിയ ശേഷമായിരുന്നു. ഇനി മുതൽ ഇന്ത്യൻ രൂപ നൽകി തന്നെ സാധനങ്ങൾ വാങ്ങാൻ സാധിക്കും. ദുബൈ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ സ്വീകരിക്കുന്ന 16ാമത് കറൻസിയാണ് ഇന്ത്യൻ രൂപ. കഴിഞ്ഞ വർഷം ദുബൈയിലെ വിമാനത്താവളങ്ങളിലൂടെ ഒമ്പത് കോടി ജനങ്ങളാണ് യാത്ര ചെയ്തത്. ഇതിൽ 1.22 കോടിയാളുകൾ ഇന്ത്യക്കാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.