കാത്തിരിപ്പിനൊടുവിൽ ഹനി ഉമ്മയെ കണ്ടു VIDEO
ഷാർജ: ആ ഉമ്മയുടെയും മകന്‍റെയും പതിനാറു വർഷത്തെ കാത്തിരിപ്പും പ്രാർഥനയും സഫലമായി. സുഡാനിൽ നിന്നെത്തിയ മകൻ ഹനിയും കേരളത്തിൽ നിന്നെത്തിയ ഉമ്മ നൂർജഹാനും തമ്മിൽ കണ്ടുമുട്ടി. ഇതിന് സാക്ഷികളാവട്ടെ ഷാർജ വിമാനത്താവളത്തിലെ അധികൃതരും യാത്രക്കാരും സഹോദരി സമീറയും. സ്നേഹം കൊണ്ട് പരസ്പരം ആശ്ലേഷിച്ച ഉമ്മയുടെയും മകന്‍റെയും സന്തോഷം കണ്ട് കാഴ്ചക്കാരുടെ കണ്ണുകൾ ഈറനണിഞ്ഞു.
സുഡാനി യുവാവ് കേരളത്തിലുള്ള ഉമ്മയെ തേടുന്നു എന്ന വിവരമറിഞ്ഞ് ബന്ധുക്കളിലൊരാളായ ഷിഹാബ് ബന്ധപ്പെടുകയായിരുന്നു. വർഷങ്ങളായി കരഞ്ഞു കാത്തിരിക്കുന്ന മകനെ കണ്ടെത്തിെയന്ന നിറ സന്തോഷ വർത്തമാനം കോഴിക്കോടുള്ള വീട്ടിലിരുന്ന് ഉമ്മ നൂർജഹാൻ കേട്ടു. തുടർന്നാണ് ജീവിത കഷ്ടപ്പാടിന് അൽപമെങ്കിലും ആശ്വാസമാവാൻ ദുബൈയിൽ ഒരു കടയിൽ ജോലി ചെയ്തു വരുന്ന സഹോദരിയും മറ്റു ചില ബന്ധുക്കളും മുൻകൈയെടുത്ത് പിതാവ് അറിയാതെ ഹനിയെ മൂന്നു മാസത്തെ സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിച്ചത്.
കൈയിൽ അവശേഷിച്ചിരുന്ന പൊന്നെല്ലാം അമൂല്യമായ സഹോദരബന്ധം തിരിച്ചുപിടിക്കാനായി അവർ ചെലവിട്ടു. വെള്ളിയാഴ്ചയുടെ അവധി ദിവസം മുഴുവൻ ആങ്ങളയും പെങ്ങളുമിരുന്ന് 16 വർഷങ്ങളിലെ വിശേഷങ്ങൾ പറഞ്ഞു. ഉമ്മയെ കേരളത്തിലെത്തി നേരിൽ കാണാൻ മോഹമുണ്ടെന്ന് ഹനി പറഞ്ഞ. എന്നാൽ, സന്ദർശക വിസ കാലാവധി തീരുന്നതിനകം യു.എ.ഇയിൽ ഒരു ജോലി സംഘടിപ്പിച്ച ശേഷം ഉമ്മയെ സന്ദർശിക്കാനായിരുന്നു സുഹൃത്തുക്കളുടെ ഉപദേശം. ഒരിക്കലും കാണാനാവില്ലെന്ന് കരുതിയ അനുജനെ കൺമുന്നിലെത്തിച്ചു തന്ന ദൈവകാരുണ്യം എല്ലാം എളുപ്പമാക്കി നൽകിയെന്ന ഉറച്ച വിശ്വാസത്തിലാണ് സമീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.