ഷാ​ർ​ജ​യി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ ആ​ത്മ​ഹ​ത്യ ചെ​യ്​​തു

ഷാ​ർ​ജ: കാ​മു​കി​യെ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത ദുഃ​ഖം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച് ഷാ​ർ​ജ​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വ്​ ആ​ത്മ​ഹ​ത്യ ചെ​യ്​​തു. താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​മു​കി നാ​ട്ടി​ലാ​ണെ​ന്നും അ​വ​ളെ കാ​ണാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ന്നും കാ​ണി​ച്ച് 10ല​ധി​കം വി​ഡി​യോ​ക​ളാ​ണ് ഇ​യാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ള്ള​തെ​ന്നും ഒ​രു വി​ഡി​യോ​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തും ഉ​ൾ​പ്പെ​ടു​ന്നു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നും കൂ​ടെ താ​മ​സി​ക്കു​ന്ന​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്​​ത​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

Tags:    
News Summary - Indian man commits suicide in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.