അബൂദബി: ലോക നൃത്തദിനത്തോട് അനുബന്ധിച്ച് അബൂദബിയിലെ നൃത്ത കൂട്ടായ്മയായ ‘കലാ സമൃദ ്ധി’ ഇന്ത്യൻ എംബസിയിൽ നൃത്ത വിരുന്ന് സംഘടിപ്പിച്ചു. പ്രമുഖ നർത്തകരായ കുന്ദൻ മുഖർജി, ധർമരാജ്, റാഷിക ഓജ അബ്റോൾ, ആൻകിത കൗശിക് എന്നിവരാണ് നൃത്തപരിപാടി ഒരുക്കിയത്. ഇന്ത്യൻ എംബസി സെക്കൻറ് കൾച്ചറൽ സെക്രട്ടറി സന്ദീപ് കോശി ഉദ്ഘാടനം ചെയ്തു. ഭരതനാട്യം, കുച്ചിപൊടി, കഥക് എന്നിവ ഉൾപ്പെടുത്തി റാഷിക ഓജ അബ്റോൾ ആണ് നൃത്താവിഷ്കാരം ചിട്ടപ്പെടുത്തിയത്. നിരവധി പേർ നൃത്തം ആസ്വദിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.