Posted On
date_range Updated On
date_range വെള്ളത്തിനടിയിലെ ഹോക്കിക്ക് ആരാധകരേറുന്നു
അബൂദബി: കോവിഡ് മഹാമാരിയുടെ പ്രതിസന്ധികളെ മറികടന്ന് അബൂദബി വിവിധ വിനോദങ്ങളിലേക്കു തിരിച്ചുവരികയാണ്. വെള്ളത്തിനടിയിലെ ഹോക്കിയാണ് പുതിയ ട്രെന്‍ഡ്. ഈ മല്‍സരങ്ങളുമായി നിരവധി പേരാണ് സജീവമായിരിക്കുന്നത്.
വിദേശരാജ്യങ്ങളിലൊക്കെ ശ്രദ്ധയാകര്‍ഷിക്കുന്ന വേറിട്ട കായികവിനോദമാണ് അബൂദബിയിലും ചൂടുപിടിക്കുന്നത്. ആറുപേരാണ് രണ്ടുടീമുകളായി മല്‍സരിക്കുന്നത്.
നീളംകുറഞ്ഞ ഹോക്കി സ്റ്റിക്കാണ് ഉപയോഗിക്കുന്നത്. വെള്ളത്തിനടിയിലെ സഞ്ചാരം സുഗമമാക്കുന്നതിനായി 'തുഴച്ചില്‍ ഉപകരണം' കാലിലണിഞ്ഞും ഓക്‌സിജന്‍ മാസ്‌ക് ധരിച്ചുമാണ് കളിക്കാരുടെ ഏറ്റുമുട്ടല്‍.
മെയ് വഴക്കവും നീന്തല്‍ വൈദഗ്ധ്യവും കളിമികവുമൊക്കെ ഒത്തുചേര്‍ന്നൊരു അഭ്യാസിക്കു മാത്രമേ ഈ ഹോക്കികളി വഴങ്ങൂ എന്നത് ഈ മല്‍സരത്തെ വേറിട്ടതാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.