Posted On
date_range Updated On
date_range ഇൻകാസ് സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റ് നാളെ
ഫുജൈറ: ഇൻകാസ് ഫുജൈറ പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻകാസ് സൂപ്പർ കപ്പ് ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഒന്നാമത് സീസണിന് ഏപ്രിൽ 19ന് തുടക്കമാവും. ശനിയാഴ്ച ഫുജൈറയിലെ ജമാഹീർ ഫുട്ബാൾ ഗൗണ്ടിൽ വൈകീട്ട് ഏഴിനാണ് കിക്ക് ഓഫ്.
ഒന്നാം സീസണിൽ യു.എ.ഇയിലെ പ്രഗല്ഭരായ 16 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇൻകാസ് ഫുജൈറ പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ആവേശോജ്ജ്വലമായ ഫുട്ബാൾ ടൂർണമെന്റിൽ വൻ ജന പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.