ഐ.എം.സി.സി യു.എ.ഇ നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാർജയിൽ നടത്തിയ ഇഫ്താർ സംഗമം
ഷാർജ: ഐ.എം.സി.സി യു.എ.ഇ നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാർജയിൽ മതേതര സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ഇഫ്താർ മീറ്റ് ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം മനാഫ് മാട്ടൂൽ ഉദ്ഘാടനം ചെയ്തു. ഐ.എം.സി.സി യു.എ.ഇ പ്രസിഡന്റ് റഷീദ് താനൂർ അധ്യക്ഷതവഹിച്ചു. യുവകലാ സാഹിതി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ, ആർ.ജി.സി.സി പ്രതിനിധി റോയ് മാത്യു, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രതിപക്ഷ മുന്നണി ട്രഷററും എമിറേറ്റ്സ് മലയാളി അസോസിയേഷൻ പ്രസിഡന്റുമായ പി. ഷാജി ലാൽ, എം.ജി.സി.എഫ് പ്രതിനിധി നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. ഐ.എം.സി.സി ട്രഷറർ മുഹമ്മദലി കോട്ടക്കൽ റമദാൻ സന്ദേശം നൽകി.
തുടര്‍ന്ന് നടന്ന മതേതര സംഗമം എമിറേറ്റ്സ് മലയാളി അസോസിയേഷൻ (ഇമ) ചെയർമാൻ ഖാൻ പാറയിൽ ഉദ്ഘാടനം ചെയ്തു. യു.എ.ഇ ഐ.എം.സി.സി സെക്രട്ടറി നൗഫൽ നടുവട്ടം സ്വാഗതവും ബാവ താനൂർ നന്ദിയും പറഞ്ഞു. ആഷിക് മലപ്പുറം, നിസാം തൃക്കരിപ്പൂര്‍, സാലിക് മുഖ്താർ, ഇസ്മായിൽ ആരാമ്പ്രം, നിസാം തിരുവനന്തപുരം, ബഷീർ താനൂർ, സഹീർ കോഴിക്കോട്, റഷീദ് വേങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.